കുവൈറ്റ് സിറ്റി : പാർലമെന്റ് തെരഞ്ഞെടുപ്പിന് സജ്ജമായി കുവൈറ്റ്. 29ന് നടക്കുന്ന തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി അധികൃതർ അറിയിച്ചു. പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുള്ളത് 313 സ്ഥാനാർഥികൾ. 291പുരുഷ·ാരും 22 വനിതകളുമാണ് അന്തിമമായി രംഗത്തുള്ളത്. രാജ്യത്തെ അഞ്ചു മണ്ഡലങ്ങളിൽ നിന്നായി 10 പേർ വീതം 50 പേരെയാണ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കുക.
പിരിച്ചുവിടപ്പെട്ട സഭയിലെ 40ൽ കൂടുതൽ അംഗങ്ങളും നിരവധി മുൻ എംപിമാരും മത്സരരംഗത്തുണ്ട്. 7,96,000 വോട്ടർമാരാണ് രാജ്യത്തുള്ളത്. 60 സ്കൂളുകളിലാണ് പോളിംഗ് ബൂത്തുകൾ ക്രമീകരിക്കുന്നത്. തെരഞ്ഞെടുപ്പ് സുരക്ഷിതമാക്കാൻ അഭ്യന്തരമന്ത്രാലയം സൈനികരെ നൽകിയിട്ടുണ്ട്.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രത്യേക ക്ഷണിതാക്കളായി എത്തുന്നവരിൽ ദീപിക പ്രതിനിധിയും. വാർത്താവിനിമയ മന്ത്രാലയത്തിന്റെ പ്രത്യേക ക്ഷണിതാക്കളായി നാഷനൽ അസംബ്ലി തെരഞ്ഞെടുപ്പ് നിരീക്ഷണത്തിനും കവറേജിനുമായി ദീപികക്ക് ക്ഷണം ലഭിക്കുന്നത്. ഇന്ത്യയിൽനിന്നുള്ള സംഘത്തിൽ ദീപിക എഡിറ്റർ ജോർജ് കള്ളിവയൽ, മാധ്യമപ്രവർത്തകൻ എംസിഎ. നാസർ, എൻ.പി. ഹാഫിസ് മുഹമ്മദ്, എം.ഡി. നാലപ്പാട് എന്നിവരാണുള്ളത്. വോട്ടെടുപ്പ് ദിവസം പോളിംഗ് സ്റ്റേഷനുകളും വോട്ടെണ്ണൽ കേന്ദ്രങ്ങളും വിദേശ പ്രതിനിധിസംഘം സന്ദർശിക്കും. വിദേശ മാധ്യമപ്രവർത്തകർക്കായി പ്രത്യേക ഇൻഫർമേഷൻ സെന്ററും ഒരുക്കുന്നുണ്ട്.