കുവൈറ്റ് സിറ്റി: അമ്മയെ സ്നേഹിക്കുന്നതു പോലെ മാതൃഭാഷയെ സ്നേഹിക്കാൻ കുട്ടികളെ പഠിപ്പിക്കണമെന്നും പഠനത്തോടൊപ്പം സാമൂഹ്യപ്രതിബന്ധതയുള്ള ഒരു തലമുറയായി അവരെ വളർത്തണമെന്നും കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു.
മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ എസ്എംസിഎ കുവൈറ്റ് മേഖലയുടെ ഈ വർഷത്തെ പഠന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു റോഷി അഗസ്റ്റിൻ.
മലയാളി സമൂഹം ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും ആ സംസ്കാരത്തെ പൂർണമായും ഉൾക്കൊള്ളുകയും, അതൊടൊപ്പം സ്വന്തം സംസ്കാരത്തെ നല്ല നിലയിൽ നിലനിർത്താൻ കഠിന പ്രയത്നം ചെയ്യുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
എസ് എംസിഎ പ്രസിഡന്റ് സാൻസിലാൽ ചക്യാത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാജിമോൻ ഈരേത്ര മന്ത്രി റോഷി അഗസ്റ്റിനെ കുട്ടികൾക്ക് പരിചയപ്പെടുത്തി. റെജിമോൻ സേവ്യർ, സജി ജോണ്, റിനീഷ് വർഗീസ്, സുനിൽ തൊടുകയിൽ എന്നിവർ സംസാരിച്ചു. ഓർമ്മ കൂട്ടിലെ പക്ഷി എന്ന കഥ സമാഹാരം പ്രസിദ്ധീകരിച്ച ലൗലി ബാബുവിനെ മന്ത്രി പൊന്നാടയണിയിച്ച് അഭിനന്ദിച്ചു. വൈസ് പ്രസിഡന്റ് ജോബിൻ ജോർജ് സ്വാഗതവും ട്രഷറർ ജോസ് മത്തായി നന്ദിയും പറഞ്ഞു. വിവിധ പഠനകേന്ദ്രങ്ങളിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ പ്രവേശനോത്സവത്തിനു മാറ്റുകൂട്ടി.