+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്കിനു സംസ്ഥാന ഗ്രാന്‍റ്

ന്യൂയോർക്ക്: ന്യൂയോർക്ക് സ്റ്റേറ്റിലെ ഇന്ത്യൻ നഴ്സുമാരുടെ സ്വരവും പ്രതിനിധി സംഘടനയുമായ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്കിനു (ഐനാനി) ഏഷ്യൻ അമേരിക്കക്കാരോടുള്ള വിവേചനത്തിനും വെറുപ്പിനും എതിരെയുള്ള
ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്കിനു സംസ്ഥാന ഗ്രാന്‍റ്
ന്യൂയോർക്ക്: ന്യൂയോർക്ക് സ്റ്റേറ്റിലെ ഇന്ത്യൻ നഴ്സുമാരുടെ സ്വരവും പ്രതിനിധി സംഘടനയുമായ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്കിനു (ഐനാനി) ഏഷ്യൻ അമേരിക്കക്കാരോടുള്ള വിവേചനത്തിനും വെറുപ്പിനും എതിരെയുള്ള പ്രവർത്തനത്തിന് ന്യൂ യോർക്ക് സംസ്ഥാനത്തെ ഗ്രാന്‍റ് ലഭിച്ചു.

പതിനായിരം ഡോളർ ആണ് ഗ്രാന്‍റ് സംഖ്യ. നഴ്സുമാരുടെ ഈ പ്രഫഷണൽ സംഘടന ഇക്കഴിഞ്ഞ വർഷങ്ങളിൽ സമൂഹത്തിനു നടത്തിയ സേവനങ്ങൾക്കും സമൂഹത്തിൽ ഫലപ്രദമായി സ്വാധീനിക്കുവാനുള്ള കഴിവിനുള്ള അംഗീകാരവുംഅംഗീകാരം കൂടിയാണ് ഈ ഗ്രാന്റിനുപിന്നിലെന്നു ഐനാനി നേതൃത്വം അഭിമാനത്തോടെ വിലയിരുത്തുന്നു.

കോവിഡ് പകർച്ചവ്യാധിയുടെ തുടക്കം മുതൽ അമേരിക്കയിലെ ഏഷ്യാക്കാർ വളരെയധികം വിവേചനത്തിനും വെറുപ്പു കൊണ്ടുള്ള അക്രമത്തിനും വിധേയർ ആയിട്ടുണ്ട്. അതുപോലെ തന്നെ മറ്റു സാമൂഹിക വിഭാഗങ്ങളെക്കാൾ ഏഷ്യാക്കാർ ഉയർന്ന തലത്തിൽ മാനസികരോഗം കോവിഡ് കാലത്തു അനുഭവിക്കുന്നതായും യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോര്ണിയയുടെ സെന്‍റർ ഫോർ എക്കൊണോമിക് ആൻഡ് സോഷ്യൽ റിസേർച് അണ്ടർസ്റ്റാന്റിംഗ് കോറോണ വൈറസ് ഇൻ അമേരിക്ക സർവ്വേ റിപ്പോർട്ട് ചെയ്യുന്നു.

ഏഷ്യൻ അമേരിക്കക്കാരും ഏഷ്യൻ കുടിയേറ്റക്കാരും അനുഭവിച്ചുകൊണ്ടിരിക്കുന്ന വെറുപ്പ്, അക്രമം, വിവേചനം എന്നിവയെ നേരിട്ട് ലഘൂകരിക്കുകയോ പരിഹരിക്കുകയോ ചെയ്യേണ്ടത് ഇപ്പോഴത്തെ ആവശ്യമായി മാറിയ സമയത്തു ഐനാനി തൽസ്വഭാവമുള്ള മറ്റു കമ്മ്യുണിറ്റി സേവന സംഘടനകളുമായി സഹകരിച്ചു മുന്നേറുവാൻ തയ്യാറാകുകയാണ്.

ഇന്ത്യക്കാർ അടക്കം 2.1 ദശലക്ഷം വരുന്ന ഏഷ്യൻ അമേരിക്കൻ പസിഫിക് ഐലാന്റെർ വംശക്കാർ ന്യൂ യോർക്ക് സംസ്ഥാനത്തു താമസിക്കുന്നുണ്ട്. പൊതുവെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ മറ്റെല്ലാ സമൂഹ വിഭാഗങ്ങളുടെയും മുന്നിൽ നിൽക്കുന്നതുകൊണ്ട് അതിനെ 'മാതൃകാ ന്യൂനപക്ഷ'മെന്ന അപരനാമത്തിൽ അറിയപ്പെടുന്നുണ്ടെങ്കിലും അതിൽ നിർധനരും നിസ്സഹായരും ആയവർ അവഗണിക്കപ്പെടുകയോ തെറ്റിദ്ധരിക്കപ്പെടുകയോ കണക്കിൽ പെടാതെ പോകുകയോ ആണ്.

ദാരിദ്ര്യം, ഭാഷാപരമായ ഒറ്റപ്പെടൽ, തിങ്ങിനിറഞ്ഞ താമസസ്ഥലം എന്നിങ്ങനെയുള്ള ദയനീയാവസ്ഥ അനുഭവിക്കുന്നവർ 'മാതൃകാ ന്യൂനപക്ഷ'ത്തിന്റെ വലിയ തലക്കെട്ടിനുപിന്നിൽ അദൃശ്യർ ആണെന്നതാണ് വസ്തുത. ഈ ദുരവസ്ഥകലെ നേരിടുന്നതിനായി ന്യൂ യോർക്ക് സ്റ്റേറ്റ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ് ഏഷ്യൻ അമേരിക്കൻ പസിഫിക് ഐലാന്റെർ കമ്മ്യൂണിറ്റി ഫണ്ട്.

കൊയാലിഷൻ ഫോർ ഏഷ്യൻ അമേരിക്കൻ ചിൽഡ്രൻ ആൻഡ് ഫാമിലീസിനോടൊപ്പം സഹകരിച്ചായിരിക്കും ഐനാനി ഗ്രാന്‍റിന്‍റെ പദ്ധതി നടപ്പിൽ വരുത്തുക എന്ന് ഐനാനി പ്രസിഡന്‍റ് ഡോ. അന്നാ ജോർജ് അറിയിച്ചു. സമൂഹത്തിൽ നിസ്വാർത്ഥ സേവനങ്ങൾ ചെയ്തു പരിചയസമ്പന്നരായ നഴ്സുമാരുടെ ഒരു സമിതി പദ്ധതിക്കുവേണ്ടി രൂപീകരിച്ചിട്ടുണ്ടെന്നു ഡോ. ജോർജ് പറഞ്ഞു.