ബെർലിൻ: മലങ്കര കത്തോലിക്കാ സഭ ജർമൻ റീജണ്‍ 92ാമത് പുനരൈക്യ ആഘോഷം സെപ്റ്റംബർ 25 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വാന്നെ ഐക്കൽ സെന്റ് ലൗറന്റിയൂസ് കത്തോലിക്കാ ദേവാലയത്തിൽ വിവിധ പരിപാടികളോടെ നടത്തുന്നു. ജർമൻ മലങ്കരസഭ പാസ്റ്ററൽ കൗണ്‍സിലിന്റെ നേതൃത്വത്തിൽ ഡോർട്ട്മുണ്ട് ഹേർണെ ഇടവകയുടെ ആതിഥേയത്വത്തിലുമാണ് നടക്കുന്ന ആഘോഷത്തിൽ ഡൽഹി ഗുഡ്ഗാവര് രൂപത മെത്രാൻ ഡോ.തോമസ് മാർ അന്തോണിയോസ് തിരുമേനി മുഖ്യകാർമ്മികത്വം വഹിയ്ക്കും.
തുടർന്നു തിരുമേനിയുടെ അധ്യക്ഷതയിൽ നടക്കുന്ന പൊതുയോഗത്തിൽ പാഡയ്യബോന്പ അതിരൂപതയെ പ്രതിനിധീകരിച്ച് രൂപതയിലെ മാതൃഭാഷാ കമ്യൂണിറ്റികളുടെ സ്പീക്കർ കോണ്‍റാഡ് ഹാസ്സെ, കൊളോണ്‍ അതിരൂപതയിലെ മാതൃഭാഷാ കമ്യൂണിറ്റികളുടെ സ്പീക്കർ ഇങ്ക്ബെർട്ട് മ്യൂയെ, ഫാ.മിഷായേൽ ഓസ്വാൾഡ്, ഫാ.ലുഡ്ഗർ പ്ളൂപ്പെ, മദർ പ്രൊവിൻഷ്യൽ സി.അഞ്ജലി ഡിഎം (പ്രൊവിൻഷ്യൽ സുപ്പീരിയർ ഡിഎം കോണ്ഗ്രിഗേഷൻ, തിരുവനന്തപുരം), ജർമനിയിലെ മലങ്കര വൈദികരെ പ്രതിനിധീകരിച്ച് ഫാ. സാമുവേൽ കിടങ്ങിൽ ഒഐസി, പാസ്റററൽ കൗണ്‍സിൽ പ്രതിനിധി വൈസ് പ്രസിഡന്റ് അനൂപ് മുണ്ടേത്ത് എന്നിവർ ആശംസകൾ അർപ്പിയ്ക്കും.
ഈ വർഷത്തെ പുനരൈക്യ ആഘോഷം ഡോർട്ട്മുണ്ട് ഹേർണെ ഇടവക വികാരി ഫാ. സാമുവൽ പാലവിളയിലും കമ്മറ്റിയംഗങ്ങളുമാണ് നേതൃത്വം നൽകുന്നത്.
യുവജനങ്ങൾ, കുട്ടികൾ എന്നിവരുടെ കലാപരിപാടികൾ എംസിവഐംന്റെ നേതൃത്വത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ആഘോഷത്തിലേയ്ക്ക് ഏവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി കമ്മറ്റിയ്ക്കുവേണ്ടി ജർമനിയിലെ മലങ്കര സഭ കോഓർഡിറ്റേർ ഫാ സന്തോഷ് തോമസ് അറിയിച്ചു.ഫാ.സാമുവൽ പാലവിളയിൽ, സിസിലി ചക്കാലമുറിയിൽ (സെക്രട്ടറി, എംഎസി ഡോർട്ട്മുണ്ട്) മാത്യു ചെറുതോട്ടുങ്കൽ (ട്രഷറർ, എംഎസ്സി ഡോർട്ട്മുണ്ട്) പാസ്റററൽ കൗണ്‍സിൽ അംഗങ്ങളുമാണ് കമ്മറ്റിക്കാർ.
സീറോ മലങ്കര സഭയുടെ പുനരൈക്യ ആഘോഷം സെപ്റ്റംബർ 25 ന്
02:47 AM Sep 25, 2022 | Deepika.com