ജിദ്ദ: സൗദി അറേബ്യയുടെ 92-ാം ദേശീയ ദിനത്തിന്റെ ഭാഗമായി ജിദ്ദ കെ.എംസിസി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജിദ്ദ ബഹറ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി ഹോസ്പിറ്റലിലും, ജിദ്ദ മഹ്ജർ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ കോളേജ് ആശുപത്രിയിലുമായാണ് ഇരുനൂറിൽപരം കെഎംസിസി പ്രവർത്തകർ രക്തദാനം നിർവഹിച്ചത്.
സൗദി കെഎംസിസി പ്രസിഡൻറ് കെ.പി.മുഹമ്മദ് കുട്ടി ക്യാന്പ് ഉദ്ഘാടനം ചെയ്തു. ജിദ്ദ കെ.എംസിസി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ അരിന്പ്രസ്വാഗതം പറഞ്ഞു. സൗദി ആരോഗ്യ വകുപ്പ് മേധാവികളായ മുഹമ്മദ് അൽ ഖഅതാനി മുഹമ്മദ് അൽ സഹറാനി, ഫൈസൽ മുഹമ്മദ്, ഷാഡോ അബ്ദുൽ മുഹ്സിൻ, മുഹമ്മദ് അൽ മാലികി എന്നിവർ ആശംസകൾ അർപ്പിക്കുകയും. കെഎംസിസി പ്രവർത്തകർക്ക് ആരോഗ്യവകുപ്പിന്റെ ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു. കെഎംസിസി നേതാക്കളായ മജീദ് പുകയൂർ, ഇസ്മായീൽ മുണ്ടക്കുളം.ഇസ്ഹാഖ് പൂണ്ടോളി, ശിഹാബ് താമരക്കുളം തുടങ്ങിയവർ ക്യാന്പിന് നേതൃത്വം നൽകി.
നാളെ ഉച്ചക്ക് ശേഷം ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റലിലും രക്തദാന ക്യാന്പ് നടക്കുന്നതാണ്. ദേശീയ ദിനത്തിന്റെ ഭാഗമായി 10 വർഷത്തിലധികമായി സൗദി അറേബ്യയുടെ എല്ലാ പ്രവിശ്യകളിലും ആരോഗ്യ വകുപ്പുമായി സഹകരിച്ച് അന്നം നൽകുന്ന രാജ്യത്തിന് ഞങ്ങളുടെ ജീവരക്തം എന്ന മുദ്രാവാക്യവുമായി കെ.എംസിസി രക്തദാനം ക്യാന്പുകൾ നടത്തിവരാറുണ്ട്.