കുവൈറ്റ്: ആഘോഷങ്ങളും ആരവങ്ങളും ഓണക്കളികളും വിഭവസമൃദ്ധമായ ഓണസദ്യയും കൊണ്ട് മനസിൽ മായാതെ നിൽക്കുന്ന പോയ വർഷങ്ങളിലെ കുളിർ ഓർമ്മകളുടെ, മലയാള മണ്ണിന്റെ ഗൃഹാതുരത്വം ഉണർത്തിക്കൊണ്ട് കടന്നുവന്ന പൊന്നോണം 2022 രാമപുരം അസോസിയേഷൻ ഓഫ് കുവൈറ്റ് യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ അതിവിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു.
രാമപുരം അസോസിയേഷൻ പ്രസിഡന്റ് അനൂപ് ആലനോലിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള ജല വിഭവ വകുപ്പ് മന്ത്രിയും രാമപുരം സ്വദേശിയുമായ റോഷി അഗസ്റ്റിൻ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജാക്സണ് ടോം സ്വാഗതവും രക്ഷാധികാരികളായ ഡൊമിനിക് ഏറത്ത്, ചെസിൽ ചെറിയാൻ എന്നിവർ ആശംസകളും അർപ്പിച്ചു. ട്രഷറർ സിബി സ്കറിയ നന്ദിയും രേഖപ്പെടുത്തി വിവിധ സംഘടനാ ഭാരവാഹികളും മാധ്യമപ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
അസോസിയേഷൻ അംഗങ്ങൾ നടത്തിയ വിവിധയിനം കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. കുവൈറ്റിലെ പ്രമുഖ ഗായകരുടെ ഗാനമേളയും ചടങ്ങിന് മിഴിവേകി. ജാതിമത വ്യത്യാസമില്ലാതെ മനസിൽ ന·യുടെ തിരി തെളിയിച്ചുകൊണ്ട് നടത്തിയ ആഘോഷ പരിപാടികൾ ഓരോന്നും വരും തലമുറയ്ക്ക് സമാധാനത്തിന്റെയും സൗഹൃദ മനോഭാവത്തിന്റെയും ആവശ്യകത ഉൾക്കൊള്ളുവാൻ കഴിയുന്ന വിധത്തിലുള്ളതായിരുന്നു.