ചങ്ങനാശേരി: മുൻ ജർമൻ മലയാളിയും ജോസ് വാഴപ്പറന്പിലിന്റെ ഭാര്യയുമായ മേഴ്സി ജോസഫ് വാഴപ്പറന്പിൽ (മായമ്മ-72) അന്തരിച്ചു. സംസ്കാരശുശ്രൂഷകൾ സെപ്റ്റംബർ 25 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് സ്വഭവനത്തിൽ ആരംഭിച്ച് ചങ്ങനാശേരി, പാറേൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
മൃതദേഹം ശനിയാഴ്ച വൈകുന്നേരം പാറേൽ പള്ളിയ്ക്ക് എതിർവശത്തു സ്ഥിതിചെയ്യുന്ന ഭർതൃഗൃഹത്തിൽ പൊതുദർശനത്തിനുവയ്ക്കും.
ജർമനിയിലെ കൊളോണ്‍ വെസ്സലിംഗ് ആശുപത്രിയിൽ 38 വർഷക്കാലം ജോലി ചെയ്തശേഷം നാട്ടിലേയ്ക്ക് തിരിച്ചുപോയി അവിടെ വിശ്രമജീവിതം നയിക്കുകയായിരുന്നു.
മേഴ്സി ജോസഫ് വാഴപ്പറന്പിൽ അന്തരിച്ചു
01:38 AM Sep 24, 2022 | Deepika.com