ജർമ്മനിയിലെ 6 പ്രധാന മേഖലകളിലെ ഗ്രൂപ്പുതല മത്സരങ്ങളിൽ വിജയിച്ച 6 ചാന്പ്യന്മാരിൽ USG Chemtiz (SCV) ഉം Nuremberg XI (BCV)ഉം തമ്മിലാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. തികച്ചും ആവേശകരവും വാശിയുമേറിയ മത്സരത്തിൽ ന്യൂറംബർഗ് XI ജർമനിയിലെ ഇക്കൊല്ലത്തെ ചാന്പ്യന്മാരായി.
2 ഓവറിൽ 5 റണ്‍ മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത സന്ദീപ് കരുവത്തിൽ, കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട് ട്രോഫി കരസ്ഥമാക്കി. മലയാളികളായ ദിനേഷ് കുന്നത്ത്, രഞ്ജിത്ത് ജോർജ്, ശ്രീജിത്ത് വിജയകുമാരൻ നായർ (ആക്ടിംഗ് ക്യാപ്റ്റൻ) എന്നിവരെല്ലാം മത്സരങ്ങളിലുടനീളം മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചു.
ചാന്പ്യൻഷിപ്പിന് അന്പയർ ചെയ്യാൻ ഡിസിബി പാനലായ വിനയ് മൽഹോത്ര, വെങ്കിടേഷ് ശ്രീധര, ഹാർദിക് വോറ, ഗിരീഷ് കുൽക്കർണി എന്നിവർ അകമഴിഞ്ഞ സഹകരണം നൽകി.
2023 ലെ സോഫ്റ്റ്ബോൾ ചാന്പ്യൻഷിപ്പ് ന്യൂറംബർഗിൽ നടത്തുമെന്ന് സംഘാടക സമിതിയംഗവും മലയാളിയുമായ ജിബിൻ ജോണ്‍ (ജർമൻ ക്രിക്കറ്റ് ബോർഡ് സോഫ്റ്റ്ബോൾ ഡിപ്പാർട്ട്മെന്റ് & ഹെസ്സൻ ക്രിക്കറ്റ് ബോർഡ് മെന്പർ), ആസിഫ് ഖാൻ (ഡിസിബി സോഫ്റ്റ് ബോൾ ഓഫീസർ) സംയുക്തമായി പ്രഖ്യാപിച്ചു.
മൽസരദിനമായ സെപ്റ്റംബർ 17 ന് ശനിയാഴ്ച കാലാവസ്ഥ പ്രതികൂലമായിരുന്നിട്ടും വളരെ വിജയകരമായി മൽസരം നടത്തിയത് സംഘാടകമികവിന്റെ മകടോദാഹരണമായി.