+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യന്‍ എംബസി നമസ്‌തേ കുവൈറ്റ് പരിപാടി സംഘടിപ്പിക്കുന്നു.

കുവൈറ്റ് : സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി ഇന്ത്യൻ എംബസിയില്‍ 'നമസ്തേ കുവൈറ്റ്' സംഘടിപ്പിക്കുന്നു.ഇന്ത്യന്‍ കമ്മ്യൂണിറ്റി സപ്പോ
ഇന്ത്യന്‍ എംബസി നമസ്‌തേ കുവൈറ്റ് പരിപാടി സംഘടിപ്പിക്കുന്നു.
കുവൈറ്റ് : സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി ഇന്ത്യൻ എംബസിയില്‍ 'നമസ്തേ കുവൈറ്റ്' സംഘടിപ്പിക്കുന്നു.ഇന്ത്യന്‍ കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ‘75 കലാരൂപങ്ങൾ- 750 മിനിറ്റ്- 750-ലധികം കലാകാരന്മാർ’ പ്രമേയത്തിൽ നടത്തുന്ന ആഘോഷ പരിപാടിയിൽ 750-ലധികം കലാകാരന്മാർ 750 മിനിറ്റ് ഇടവേളയില്ലാതെ പ്രോഗ്രാമുകള്‍ അവതരിപ്പിക്കും.

കഴിഞ്ഞ ഒരു വർഷക്കാലം ആസാദി കാ അമൃത് മഹോത്സവ് കാമ്പയിന്‍റെ ഭാഗമായി കുവൈറ്റിൽ വിവിധങ്ങളായ പരിപാടികളാണ് അരങ്ങേറിയത്. എംബസി ഓഡിറ്റോറിയത്തിൽ രാവിലെ എട്ടു മുതൽ ആരംഭിക്കുന്ന പ്രോഗ്രാം രാത്രി എട്ടിനു അവസാനിക്കും. കുവൈറ്റിലെ വിവിധ ഡാന്‍സ് സ്കൂളുകള്‍ അവതരിപ്പിക്കുന്ന നൃത്തങ്ങള്‍, സംഗീത പരിപാടികൾ, ഒഡീസി നൃത്തം, കര്‍ണാടിക് മ്യൂസിക്, കഥകളി, മോഹനിയാട്ടം തുടങ്ങിയ നിരവധി കലാ പരിപാടികള്‍ അരങ്ങേറും.

എംബസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ വഴി തല്‍സമയ സംപ്രേഷണം ഉണ്ടായിരിക്കും. പരിപാടി വീക്ഷിക്കുവാന്‍ വരുന്നവര്‍ സിവില്‍ ഐഡി കയ്യില്‍ കരുതണമെന്നും ‍ ആദ്യം വരുന്നവര്‍ക്കായിരിക്കും ഓഡിറ്റോറിയത്തിൽ പ്രവേശനമെന്ന് എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.