+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈറ്റ് "ഓണം ഈദ് ആഘോഷം 2022'സംഘടിപ്പിച്ചു

കുവൈറ്റ്: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈറ്റിന്‍റെ ഈ വർഷത്തെ ഓണം ഈദ് ആഘോഷം അബ്ബാസിയ ഓക്സ്ഫോർഡ് പാകിസ്താനി ഇംഗ്ലീഷ് സ്കൂളിൽ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ പ്രശാന്ത് കൊയി
കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈറ്റ്
കുവൈറ്റ്: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈറ്റിന്‍റെ ഈ വർഷത്തെ ഓണം- ഈദ് ആഘോഷം അബ്ബാസിയ ഓക്സ്ഫോർഡ് പാകിസ്താനി ഇംഗ്ലീഷ് സ്കൂളിൽ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ പ്രശാന്ത് കൊയിലാണ്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്‍റ് റിജിൻരാജ് അധ്യക്ഷനായിരുന്നു.

അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി ഓണം ഈദ് ആഘോഷം 2022 ന്റെ ഉദ്‌ഘാടന കർമ്മം നിർവഹിച്ചു. ജനറൽ സെക്രട്ടറി ഫൈസൽ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. രക്ഷാധികാരി ഹമീദ് കേളോത്ത്, മഹിളാവേദി പ്രസിഡന്റ് അനീച ഷൈജിത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വൈസ് പ്രസിഡന്റ് ഷൈജിത് ഓണം ഈദ് സന്ദേശം കൈമാറി.

ചടങ്ങിൽ മഹിളാവേദി സംഘടിപ്പിക്കുന്ന മാതൃഭാഷ പഠന ക്ലാസിന്‍റെ പുസ്തക പ്രകാശനം രക്ഷാധികാരി പ്രമോദ് ആർ ബി, ബാലവേദി പ്രസിഡന്റ് ശലഭ പ്രിയേഷിന് നൽകി നിർവ്വഹിച്ചു. മഹിളാവേദി പ്രതിനിധികളായ സിസിത ഗിരീഷ് (ജനറൽ സെക്രട്ടറി), അഞ്ജന രജീഷ് (ട്രഷറർ), എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.ജോയിന്റ് ട്രെഷറർ നിഖിൽ പവൂർ നന്ദി രേഖപ്പെടുത്തി.

കുവൈറ്റിലെ വിവിധ സംഘടനാ പ്രതിനിധികളും, മാധ്യമ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ, 10, 12 ക്ലാസുകളിൽ ഉന്നത വിജയം കൈവരിച്ച അസോസിയേഷൻ അംഗങ്ങളുടെ മക്കളായ ഹമദ് ഹനീഫ് അലി, ആവണി ലാലു, ശ്രീലക്ഷ്മി ശ്രീജു, അൽത്താഫ് യാസിൻ, മുഹമ്മദ് ഫാദിഷ്, ഹരികൃഷ്ണ, അമാൻ മജീദ്, ഫസ്‌ന ബഷീർ, ശലഭ പ്രിയേഷ്, റിഥിൻ ആർ കൃഷ്ണ, ഹെലൻ സാറ എലിയാസ്, ഷെസ ഗഫൂർ, മാർവെൽ ജെറാൾഡ്, അഞ്ജന സജി എന്നിവരെ വേദിയിൽ ആദരിച്ചു.

അസോസിയേഷൻ മഹിളാവേദി, ബാലവേദി അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിരക്കളി, ഒപ്പന, നൃത്ത നൃത്യങ്ങൾ, ഓണപ്പാട്ടുകൾ, മാപ്പിളപ്പാട്ടുകൾ, കോമഡി സ്കിറ്റ്, സംഘഗാനം, എന്നിവയും കോൽക്കളി, വഞ്ചിപ്പാട്ട്, എന്നീ കലാപരിപാടികളും അരങ്ങേറി. ഗാനമേളയിൽ പ്രമുഖ കുവൈറ്റി ഗായകനായ മുബാറക് അൽ റാഷിദ് അൽ അസ്‌മി യുടെ ഗാനങ്ങൾ ആസ്വാദകർക്ക് ഒരു വ്യത്യസ്‍തമായ അനുഭവമായി.

അസോസിയേഷൻ അംഗങ്ങളായ മുഹമ്മദ് റാഫി, ശിവപ്രസാദ്, സജിത്ത് കുമാർ, രഞ്ജിത്ത് നായർ, നജീബ് പി വി, മുഹമ്മദ് ഫാസിൽ എം വി, ഗഫൂർ കൊയിലാണ്ടി, സുരേന്ദ്രൻ, ഇന്ദിര ദേവി, സ്മിത രവീന്ദ്രൻ, ലൈല, സഞ്ജന ശ്രീനിവാസ്, ദിമ സിച്ചു , ദിയ സിച്ചു എന്നിവർ ഗാനങ്ങൾ ആലപിച്ചു.

പരിപാടികളിൽ പങ്കെടുത്തവർക്കുള്ള സമ്മാനദാനം കേന്ദ്ര നിർവ്വാഹക സമിതി അംഗങ്ങൾ നിർവഹിച്ചു. കാലിക്കറ്റ് ഷെഫ് അബ്ബാസിയ, ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും ഓണം ഈദ് ആഘോഷത്തിന്‍റെ മാറ്റുകൂട്ടി.