ഹൂസ്റ്റണ്‍: പ്രപഞ്ചം ഇന്ന് വലിയ പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. തീരാവ്യാധികൾ, കാലാവസ്ഥാവ്യതിയാനങ്ങൾ മൂലം നേരിടുന്ന വെല്ലുവിളികൾ, വ്യക്തികൾ തമ്മിലുള്ള അകൽച്ച, കുടുംബബന്ധങ്ങളിൽ വന്നിട്ടുള്ള അസ്വാരസ്യങ്ങൾ, സാന്പത്തിക തകർച്ച, യുദ്ധങ്ങൾ മൂലം ദുരിതം അനുഭവിക്കന്ന നമ്മുടെ സഹോദരങ്ങൾ, കുട്ടികളിലും യുവജനങ്ങളിലും കടന്നുകൂടിയിട്ടുള്ള മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും അമിത ഉപയോഗം തുടങ്ങി നിരവധി പ്രശ്നങ്ങൾസമൂഹത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്നു. ഇവിടെ ക്രിസ്ത്യാനികൾ തങ്ങളുടെ ദൗത്യംവിസ്മരിക്കുവാൻ പാടില്ല. സഭയായി സമൂഹത്തെ സൗഖ്യമാക്കുവാൻ നമുക്കു ബാധ്യതയുണ്ട്. ഇന്നിന്റെ പ്രതിസന്ധികളെ അതിജീവിക്കേണമെങ്കിൽ അതിന്റെ മൂല കാരണം കണ്ടെത്തി അതിനുള്ളചികത്സ നൽകുവാൻ തയ്യാറാകണമെന്ന് ബാവ അഭിപ്രായപ്പെട്ടു.
സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണ്‍ സെന്റ് തോമസ്ഓർത്തോഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവ. ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. സഖറിയ മാർ അപ്രേം മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. സ്റ്റാഫോർഡ് സിറ്റിമേയർ മിസ്റ്റർ സിസിൽ വില്ലിസ്, മിസോറി സിറ്റി മേയർ മിസ്റ്റർ റോബിൻ ഏലക്കാട്ടു, ഫോർട്ട്ബെൻഡ് കൗണ്ടി ജഡ്ജ് മിസ്റ്റർ.കെ. പി ജോർജ്, കോപ്റ്റിക് ഓർത്തോഡോക്സ് സഭയുടെ ബിഷപ്പ്യൂസഫ്, ഓർത്തോഡോക്സ് വൈദീക സെമ്മിനാരി പ്രിൻസിപ്പാൾ ഫാ. ഡോ. റജി മാത്യു, മലങ്കര സഭാമാനേജിഗ് കമ്മറ്റി അംഗം ഫാ. ഫിലിപ്പ് എബ്രഹാം, സീറോ മലബാർ സഭാ പ്രതിനിധി ഫാ. ജോണികുട്ടി, സണ്‍ഡേ സ്കൂൾ വിദ്യാർഥികളുടെ പ്രതിനിധിയായി ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ്പോൾസ് ഓർത്തോഡോക്സ് ഇടവക അംഗം മാസ്റ്റർ ഐസക് ഏബ്രഹാം ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
വൈകിട്ട് ആറിന് ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രൽ ചാപ്പലിൽ സന്ധ്യാ നമസ്കാരത്തിനുശേഷം നടന്ന വർണശബളമായ സ്വീകരണ ഘോഷയാത്രയിൽ ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിൽനിന്നുമുള്ള വിവിധ ദേവാലയങ്ങളിൽ നിന്നായി നിരവധി വിശ്വാസികൾ അണിനിരന്നു.
വൈദീകവൃത്തിയിൽ ഇരുപത്തിയഞ്ചിലധികം വർഷം പൂർത്തിയാക്കിയ സീനിയർ വൈദീകരായ ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവക വികാരി ഫാ. ജോണ്സണ് പുഞ്ചക്കോണം, ഹൂസ്റ്റണ്‍ സെന്റ് തോമസ് ഓർത്തോഡോക്സ് കത്തീണ്ട്രൽ ഇടവക വികാരി ഫാ.പി. എം. ചെറിയാൻ, ഓസ്റ്റിൻ സെന്റ് ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ഇടവക വികാരി ഫാ. സാം മാത്യു, ഡാളസ് സെന്റ്പോൾസ് ഓർത്തോഡോക്സ് ഇടവക വികാരി റവ. രാജു ഡാനിയേൽ കോർഎപ്പിസ്കോപ്പ എന്നിവരെ ആദരിച്ചു.
ഫാ. അലക്സാണ്ടർ ജെ. കുര്യൻ അമേരിക്കൻ പ്രസിഡന്റിന്റെ അനുമോദന സന്ദേശം പരിശുദ്ധ കാതോലിക്കാ ബാവക്ക് കൈമാറി. ഭദ്രാസന സെക്രട്ടറി ഫാ. മാത്യൂസ് ജോർജ് സ്വാഗതവും ഭദ്രാസന കൗണ്‍സിൽ അംഗം മിസ്റ്റർ ജെസണ്‍ തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി.
രമവേീഹശരമബയമ്മബ2022ലെുേ22.ഷുഴ