വാട്ടർഫോഡ് വൈകിങ്സ് ക്രിക്കറ്റ്‌ ക്ലബ്‌ ഓണാഘോഷം വേറിട്ടതായി

09:14 PM Sep 20, 2022 | Deepika.com
ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ ക്രിക്കറ്റ്‌ ക്ലബ്‌ ആയ വാട്ടർഫോഡ് വൈകിങ്സ് ക്രിക്കറ്റ്‌ ക്ലബ്‌ സംഘടിപ്പിച്ച 2022 ഓണാഘോഷം ഗംഭീരമായി ആഘോഷിച്ചു. കേരള തനിമയെ തൊട്ട് ഉണർത്തുന്ന രീതിയിൽ ആയിരുന്നു ഓണാഘോഷം, മൂൺ കോയിൻ പാരിഷ് ചർച്ച് ഹാളിൽ നടന്ന വർണ ശഭലമായ പരുപാടിയിൽ വിവിധ കലാപരിപാടിയോടും വിഭവ സമൃദ്ധമായ ഓണ സാദ്യയോടും കൂടി ആയിരുന്നു ഓണം ആഘോഷിച്ചത്.



കുട്ടികളുടെ നൃത്തവും, കലാകായിക മത്സരങ്ങളും മുതിർന്നവരുടെ ഗാനങ്ങൾ, വടംവലി എല്ലാം ഉൾക്കൊളിച്ചു കൊണ്ടായിരുന്നു വൈകിങ്സ് ക്ലബ്ബിന്‍റെ കുടുംബസമേധമുള്ള 2022ഓണം. കണ്ണൂർ സ്വദേശിയും പ്രശക്ത കഥകളി ആർടിസ്റ്റും ആയ സുനിൽ കുമാറിന്‍റെ കഥകളി ആയിരുന്നു വൈകിങ്സ് ഓണാഘോഷത്തെ വ്യത്യസ്തമാക്കിയത്