+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഫാക് സോക്കർ ലീഗ് : മാക് കുവൈറ്റ്, സി എഫ്‌ സി സാൽമിയ ടീമുകൾക്ക് ജയം

കുവൈറ്റ് സിറ്റി : കെഫാക് സീസൺ ഒമ്പത് സോക്കർ ലീഗ് ഗ്രൂപ്പ് ബിയിലെ മത്സരങ്ങളിൽ മാക് കുവൈറ്റ് , സി എഫ്‌ സി സാൽമിയ ടീമുകൾക്ക് ജയം . സി എഫ് സി സാൽമിയ ഒന്നിനിതിരെ അഞ്ചു ഗോളുകൾക്ക് സിയസ്കോ കുവൈത്തിനെ പരാജ
കെഫാക് സോക്കർ ലീഗ് : മാക് കുവൈറ്റ്, സി എഫ്‌ സി സാൽമിയ ടീമുകൾക്ക് ജയം
കുവൈറ്റ് സിറ്റി : കെഫാക് സീസൺ ഒമ്പത് സോക്കർ ലീഗ് ഗ്രൂപ്പ് ബിയിലെ മത്സരങ്ങളിൽ മാക് കുവൈറ്റ് , സി എഫ്‌ സി സാൽമിയ ടീമുകൾക്ക് ജയം . സി എഫ് സി സാൽമിയ ഒന്നിനിതിരെ അഞ്ചു ഗോളുകൾക്ക് സിയസ്കോ കുവൈത്തിനെ പരാജയപ്പെടുത്തി . വിജയികൾക്ക് വേണ്ടി വസിം ഇരട്ട ഗോളുകൾക്ക് നേടിയപ്പോൾ ക്യാപ്റ്റൻ ഫാസിൽ , ഫവാസ് , ഫസൽ എന്നിവർ ഓരോ ഗോളുകൾ നേടി.

തുല്യ ശക്തികൾ മുഖാമുഖം വന്ന മാക് കുവൈറ്റ് ഫഹാഹീൽ ബ്രദേഴ്‌സ് മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മാക് കുവൈത്ത് ഫഹാഹീൽ ബ്രദേഴ്സിനെ പരാജയപ്പെടുത്തി . ആദ്യ പകുതിയിൽ പെനാൽറ്റിയിലൂടെ ആഷിക് മാക് കുവൈത്തിനെ മുന്നിലെത്തിച്ചു .രണ്ടാം പകുതിയുടെ തുടക്കത്തില്‍ യൂനുസിലൂടെ ഫഹാഹീൽ സമനില ഗോൾ നേടിയെങ്കിലും മൻസൂർ നേടിയ ഗോളിൽ മാക് കുവൈറ്റ് വിജയം ഉറപ്പിച്ചു .

കേരളാ ചലഞ്ചേഴ്‌സും ബ്ലാസ്റ്റേഴ്‌സ് കുവൈറ്റും , ഇന്നൊവേറ്റീവ് ട്രിവാൻഡ്രം എഫ് സിയും ചാമ്പ്യൻസ് എഫ് സിയും തമ്മിലുള്ള മത്സരങ്ങൾ ഗോൾ രഹിത സമനിലയിൽ അവസാനിച്ചു . മത്സരങ്ങളിൽ മികച്ച താരങ്ങളായി ശരത്ത് (ബ്ലാസ്റ്റേഴ്‌സ് കുവൈത്ത് ) റോയ് (ഇന്നൊവേറ്റീവ് ട്രിവാൻഡ്രം എഫ്‌ സി ) ഫാസിൽ ( സി എഫ്‌ സി സാൽമിയ ) സുധീഷ് (മാക് കുവൈത്ത് ) എന്നിവരെ തിരഞ്ഞെടുത്തു . അടുത്ത വെള്ളിയാഴ്ച ഗ്രൂപ്പ് എ യിലെ മത്സങ്ങൾ നടക്കും.