+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്ത്രീ ജ്വാലയുടെ ആഭിമുഖ്യത്തിൽ കേശദാനം സംഘടിപ്പിച്ചു

ന്യൂഡൽഹി: സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിനും അഭിവൃദ്ധിക്കുമായി പ്രവർത്തിച്ചു വരുന്ന ബ്ലഡ് പ്രൊവൈഡേഴ്‌സ് ഡ്രീംസ് കേരളയുടെ പോഷക സംഘടനയായ സ്ത്രീ ജ്വാലയുടെ ആഭിമുഖ്യത്തിൽ രണ്ടാമത്തെ മെഗാ കേശദാന ചട
സ്ത്രീ ജ്വാലയുടെ ആഭിമുഖ്യത്തിൽ കേശദാനം സംഘടിപ്പിച്ചു
ന്യൂഡൽഹി: സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിനും അഭിവൃദ്ധിക്കുമായി പ്രവർത്തിച്ചു വരുന്ന ബ്ലഡ് പ്രൊവൈഡേഴ്‌സ് ഡ്രീംസ് കേരളയുടെ പോഷക സംഘടനയായ സ്ത്രീ ജ്വാലയുടെ ആഭിമുഖ്യത്തിൽ രണ്ടാമത്തെ മെഗാ കേശദാന ചടങ്ങ് സംഘടിപ്പിച്ചു.

സ്ത്രീ ജ്വാല ഇതിനോടകം നിരവധി യൂണിറ്റ് രക്തം നൽകി കാരുണ്യത്തിന്‍റെ കനലായി ആർമി ട്രാൻസ്ഫ്യൂഷൻ സെന്‍ററിന്‍റെ സേവന രംഗത്ത് മുന്നിലുണ്ട്. കാൻസറിന്‍റെ ചികിത്സയായ കീമോതെറാപ്പിയുടെ ഫലമായി ഉണ്ടാവുന്ന മുടി കൊഴിച്ചിലിന് പരിഹാരമായി സ്ത്രീ ജ്വാല കൂട്ടായ്‌മയിലൂടെ മുടി സംഘടിപ്പിച്ചു വിഗ്‌സ് നിർമ്മാണത്തിനായി നൽകി വരികയാണ്.

ഐഎൻഎക്കു സമീപമുള്ള ലക്ഷിഭായ് നഗറിലെ ഉല്ലാസ് ഭവനിൽ സെപ്റ്റംബർ 18 വൈകുന്നേരം നാലിന് സ്ത്രീ ജ്വാല കൺവീനർ സന്ധ്യാ അനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനുവൽ മലബാർ ജൂവലേഴ്‌സ് ഡയറക്ടർ ഡോ ഡെലോണി മാനുവൽ കേശദാന ചടങ്ങ് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്‌തു.