+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരള സോഷ്യൽ സെന്‍റർ വനിതാ വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു

അബുദാബി: കേരള സോഷ്യൽ സെന്‍റർ വനിതാ വിഭാഗത്തിന്‍റെ 2022 23 വർഷത്തെ പ്രവർത്തനോദ്ഘാടനം നടത്തി. സെന്ററിൽ നടന്ന ചടങ്ങിൽ ഡോ: ചാന്ദിനി പ്രദീപ്‌ (സ്പെഷ്യലിസ്റ്റ് പീഡിയാട്രീഷ്യൻ അഹല്യ ഹോസ്പിറ്റൽ അബുദാബി )
കേരള സോഷ്യൽ സെന്‍റർ വനിതാ  വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു
അബുദാബി: കേരള സോഷ്യൽ സെന്‍റർ വനിതാ വിഭാഗത്തിന്‍റെ 2022 - 23 വർഷത്തെ പ്രവർത്തനോദ്ഘാടനം നടത്തി. സെന്ററിൽ നടന്ന ചടങ്ങിൽ ഡോ: ചാന്ദിനി പ്രദീപ്‌ (സ്പെഷ്യലിസ്റ്റ് പീഡിയാട്രീഷ്യൻ- അഹല്യ ഹോസ്പിറ്റൽ അബുദാബി ) ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യം എന്ന വിഷയം ആസ്പദമാക്കി ഡോക്ടർ സംസാരിച്ചു.

വനിത വിഭാഗം കൺവീനർ പ്രജിന അരുൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭാഗ്യസരിത ശിവപ്രസാദ് എഴുതിയ 'ശലഭജന്മം' എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം സെന്റർ ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ നിർവഹിച്ചു. റോയ് വർഗീസ് (കെ എസ്‌ സി ആക്ടിങ് പ്രസിഡന്റ്), റാണി സ്റ്റാലിൻ( ശക്തി തീയറ്റേഴ്സ് ), ലിഖിത റയിസ് (യുവകലാസാഹിതി), അനുപമ ബാനർജി (അബുദാബി മലയാളി സമാജം ) , മെഹ്റിൻ റഷീദ് (കെ എസ് സി ബാലവേദി ) തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

"ശലഭജന്മം' എന്ന കവിതാസമാഹാരത്തിന്‍റെ വായന അനുഭവം ബിന്ദു ഷോബി അവതരിപ്പിച്ചപ്പോൾ ചിത്ര ശ്രീവത്സൻ കവിത ആലാപനം ചെയ്തു. കെ എസ് സി വനിത വിഭാഗവും ബാലവേദിയും ചേർന്ന് വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു. ബിന്ദു നഹാസ് സ്വാഗതവും രാഖി രഞ്ജിത് നന്ദിയും രേഖപ്പെടുത്തി.