+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റിനെ കിഴക്കിന്‍റെ വെനീസാക്കി സമർപ്പണം 2022

കുവൈറ്റ് സിറ്റി :ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (AJPAK), കുവൈറ്റിൽ ആതുരസേവന രംഗത്തു ജോലി ചെയ്യുന്ന ആലപ്പുഴ ജില്ലക്കാരായ ആരോഗ്യ പ്രവർത്തകരെ , COVID 19 മഹാമാരികാലത്തെ അവരുടെ സ്തുത്യർഹ്യമായ
കുവൈറ്റിനെ കിഴക്കിന്‍റെ  വെനീസാക്കി സമർപ്പണം 2022
കുവൈറ്റ് സിറ്റി :ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (AJPAK), കുവൈറ്റിൽ ആതുരസേവന രംഗത്തു ജോലി ചെയ്യുന്ന ആലപ്പുഴ ജില്ലക്കാരായ ആരോഗ്യ പ്രവർത്തകരെ , COVID -19 മഹാമാരികാലത്തെ അവരുടെ സ്തുത്യർഹ്യമായ സേവനങ്ങൾ പരിഗണിച്ചു് ആദരിക്കുന്ന പരിപാടി സെപ്റ്റംബർ 16 വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ മുഖ്യ സ്പോൺസർ ആയ ബൂബിയാൻ ഗ്യാസ് കുവൈറ്റിന്‍റെ സഹകരണത്തോടെ നടന്നു.

രാവിലെ പത്തു മണിയോട് തുടങ്ങിയ പൊന്നോണം പരിപാടി അഡ്വക്കേറ്റ് ജോൺ തോമസ് ഭദ്രദീപം കൊളുത്തി ഉത്‌ഘാടനം നിർവഹിച്ചു. തിരുവാതിര, ചെണ്ടമേളം,ഗാനമേള,നൃത്ത നൃത്യങ്ങൾ അടങ്ങുന്ന വിവിധ കലാപരിപാടികളോടൊപ്പം വിഭവസമൃദ്ധമായ ഓണസദ്യയും ഓണാഘോഷ പരിപാടികൾക്ക് മാറ്റ് കൂട്ടി.

പ്രശസ്ത ചലച്ചിത്രതാരം നവ്യ നായർ കിഴക്കിന്‍റെ വെനീസ് സമർപ്പണം 2022 ' ഉത്‌ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ്‌ രാജീവ്‌ നടുവിലെമുറി അധ്യക്ഷത വഹിച്ച യോഗത്തിൽ രക്ഷധികാരി ബാബു പനമ്പള്ളി, അഡ്വൈസറി ബോർഡ് അംഗം അഡ്വ. ജോൺ തോമസ്, പ്രോഗ്രാം ജനറൽ കൺവീനർ സിറിൽ ജോൺ അലക്സ്‌ ചമ്പക്കുളം, പ്രോഗ്രാം കൺവീനർ മനോജ്‌ പരിമണം, വനിത ചെയർപേർസൺ അമ്പിളി ദിലി, ഇന്ത്യൻ ഡോക്ടെർസ് ഫോറം പ്രസിഡന്‍റ് ഡോക്ടർ അമീർ അഹമ്മദ്‌, ടിവിഎസ് ഹൈതർ ഗ്രൂപ്പ്‌ മാർക്കറ്റിംഗ് മാനേജർ ഗോപാൽ, ബെദർ അൽ സമ മാർക്കറ്റിംഗ് മാനേജർ റഹജാൻ കെ കെ എന്നിവർ സംസാരിച്ചു. ജനറൽ കോഓർഡിനേറ്റർ ബിനോയ് ചന്ദ്രൻ സ്വാഗതവും ട്രെഷറർ കുരിയൻ തോമസ് നന്ദിയും രേഖപെടുത്തി.

മിമിക്രി ചലച്ചിത്ര തരാം ജയദേവ് കലവൂർ കലാപ്രകടനങ്ങളുടെ വർണ വിസ്മയം തീർത്തതോടൊപ്പം പ്രശസ്ത നാടൻ പാട്ട് കലാകാരൻ ആദർശ് ചിറ്റാർ കുവൈറ്റിലെ പ്രശസ്ത നാടൻ പാട്ടു കൂട്ടായ്മ പൊലികയോടൊപ്പം ചേർന്ന് നാടൻ പാട്ടുകൾ പാടി സദസ്സിനെ ആനന്ദത്തിൽ ആറാടിച്ചു.

ഡി കെ ഡാൻസ്, കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ, ഉപാസന ഡാൻസ് സ്കൂൾ, ടാൽ ഡാൻസ് സ്റ്റുഡിയോ, കെ എം ആർ എം അഹ്മദി കൊയർ , സൃഷ്ടി സ്കൂൾ ഓഫ് ഡാൻസ്, ഭാരതാഞ്ജലി ഡാൻസ് അക്കാദമി, നൂപുര ധ്വനി എന്നീ സമിതികൾ പരിപാടികൾ അവതരിപ്പിച്ചു.

പൊതു സമ്മേളനത്തിൽ സമർപ്പണം 2022 ന്റെ സോവനീർ, നവ്യ നായർ സോവനീർ കമ്മറ്റി ഭാരവാഹികളായ ഹരി പത്തിയൂർ, ലിബു പായിപ്പാടാൻ രാഹുൽ ദേവ്, മനോജ്‌ ചെങ്ങന്നൂർ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.

അസോസിയേഷൻ ഭാരവാഹികളായ മാത്യു ചെന്നിത്തല, അനിൽ വള്ളികുന്നം, അബ്ദുൽ റഹ്മാൻ പുഞ്ചിരി, ബാബു തലവടി, ജി എസ് പിള്ള, ബിജി പള്ളിക്കൽ, സാം ആന്റണി, ശശി വലിയകുളങ്ങര, പ്രമോദ് ചെല്ലപ്പൻ, കൊച്ചുമോൻ പള്ളിക്കൽ, ജോമോൻ ചെന്നിത്തല, അജി ഈപ്പൻ, രതീഷ് കുട്ടംപേരൂർ, ജിജോ കായംകുളം, സുമേഷ് കൃഷ്ണൻ, സുരേഷ് വരിക്കോലിൽ, ഫ്രാൻസിസ് ചെറുകോൽ, ജോൺ തോമസ് കൊല്ലുകടവ്, സജീവ് കുമാർ, സജീവ് പുരുഷോത്തമൻ, രതീഷ് കൃഷ്ണ, സലിം പതിയാരത്തു, അനിൽ കുമാർ,നന്ദ കുമാർ, മാത്യു ജേക്കബ്, ലിസ്സൻ ബാബു, പൗർണമി സംഗീത്, അനിത അനിൽ, സുനിത രവി, ഹനാൻ സയ്ദ്, ഷീന മാത്യു, ജിത മനോജ്, ആനി മാത്യു, സുചിത്ര സജി, സാറാമ്മ ജോൺ, സിമി രതീഷ്, സൂര്യമോൾ റോബിൻസൺ, ബിന്ദു മാത്യു, ദിവ്യമോൾ സേവ്യർ, എന്നിവർ നേതിര്ത്വം നൽകി.