+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടാഗോർ ഗാർഡൻ നിർമ്മൽ ഹൃദയ സീറോ മലബാർ ഇടവകയിൽ തിരുനാൾ

ന്യൂഡൽഹി : 2022 കുടുംബ വർഷമായി ആചരിക്കുന്ന ടാഗോർ ഗാർഡൻ നിർമ്മൽ ഹൃദയ സീറോമലബാർ ഇടവകയുടെ നൂറ്റി അൻപതോളം കുടുംബിനികൾ പ്രസുദേന്തികളായി നടത്തുന്ന ഇടവക തിരുനാൾ സെപ്റ്റംബർ 11 ഞായറാഴ്ച്ച രാവിലെ 10 ന് ടാഗോർ
ടാഗോർ ഗാർഡൻ നിർമ്മൽ ഹൃദയ സീറോ മലബാർ ഇടവകയിൽ തിരുനാൾ
ന്യൂഡൽഹി : 2022 കുടുംബ വർഷമായി ആചരിക്കുന്ന ടാഗോർ ഗാർഡൻ നിർമ്മൽ ഹൃദയ സീറോമലബാർ ഇടവകയുടെ നൂറ്റി അൻപതോളം കുടുംബിനികൾ പ്രസുദേന്തികളായി നടത്തുന്ന ഇടവക തിരുനാൾ സെപ്റ്റംബർ 11 ഞായറാഴ്ച്ച രാവിലെ 10 ന് ടാഗോർ ഗാർഡൻ ഹോളി ചൈൽഡ് സ്കൂളങ്കണത്തിൽ കൊണ്ടാടി ഫാ. സന്തോഷ് ഓലപ്പാറ എംഎസ്ടി, ഫാ. എബിൻ കൊച്ചു പുരയ്ക്കൽ, ഫാ.അഗസ്റ്റ്യൻ തോണി കുഴിയിൽ എന്നിവർ കാർമ്മികത്വം നൽകി.

തുടർന്ന് ആഘോഷമായ പ്രദക്ഷിണം, ആശീർവാദം, ചെണ്ടമേളം, സ്നേഹവിരുന്നും നടത്തി.
കോവിഡ് നിയനിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് തന്നെ കഴിഞ്ഞ വർഷങ്ങളിൽ നൂറു ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ, ഇടവകയിലെ എല്ലാ മതബോധന കുട്ടികൾ നേതൃത്വം നൽകിയ തിരുനാൾ, ഡൽഹിയുടെ തെരുവോരങ്ങളിലൂടെയുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ നടത്തി.

ഈ വർഷം ഇടവകയിലെ എല്ലാ കുടുംബിനികൾ നേതൃത്വം വഹിച്ച തിരുനാൾ എന്നിവ നടത്തി വേറിട്ട മാതൃക ഒരുക്കിയിരിക്കുകയാണ് ടാഗോർ ഗാർഡൻ ഇടവക എന്ന് കൈക്കാരന്മാരായ ജെറോം ഫെർണ്ടാണ്ടസ്, ശ്രീ. വർഗ്ഗീസ് തോമസ് എന്നിവർ അഭിപ്രായപ്പെട്ടു.