+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡി​എം​എ​യു​ടെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തി​രി തെ​ളി​ഞ്ഞു

ന്യൂ​ഡ​ൽ​ഹി: തി​രു​വോ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ന്‍റെ തി​രു​മു​റ്റ​ത്ത് തി​രു​വാ​തി​ര​ക​ളി​യു​ടെ അ​ര​ങ്ങി​നു തി​രി തെ​ളി​ഞ്ഞു. 11 ഏ​രി​യ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത തി
ഡി​എം​എ​യു​ടെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തി​രി തെ​ളി​ഞ്ഞു
ന്യൂ​ഡ​ൽ​ഹി: തി​രു​വോ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ന്‍റെ തി​രു​മു​റ്റ​ത്ത് തി​രു​വാ​തി​ര​ക​ളി​യു​ടെ അ​ര​ങ്ങി​നു തി​രി തെ​ളി​ഞ്ഞു. 11 ഏ​രി​യ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത തി​രു​വാ​തി​ര​ക​ളി മ​ത്സ​ര​ത്തോ​ടെ​യാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കു തു​ട​ക്കം കു​റി​ച്ച​ത്.

പ്ര​സി​ഡ​ന്‍റ് കെ ​ര​ഘു​നാ​ഥ് മ​ത്സ​രം ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മ​ണി​ക​ണ്ഠ​ൻ കെ​വി, രാ​ഘു​നാ​ഥ​ൻ നാ​യ​ർ കെ​ജി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി കെ​ജെ, ട്ര​ഷ​റ​ർ മാ​ത്യു ജോ​സ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ പി​എ​ൻ ഷാ​ജി, ജോ​യി​ന്‍റ് ഇ​ന്‍റെ​ർ​ണ​ൽ ഓ​ഡി​റ്റ​ർ ലീ​ന ര​മ​ണ​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

മ​യൂ​ർ വി​ഹാ​ർ ഫേ​സ്-1, ദ്വാ​ര​ക, ആ​ർ​കെ പു​രം, വി​കാ​സ്പു​രി - ഹ​സ്ത​സാ​ൽ , ദി​ൽ​ഷാ​ദ് കോ​ള​നി, അം​ബേ​ദ്ക​ർ ന​ഗ​ർ - പു​ഷ്പ് വി​ഹാ​ർ, മ​യൂ​ർ വി​ഹാ​ർ ഫേ​സ്-3, ക​രോ​ൾ ബാ​ഗ് - കൊ​ണാ​ട്ട് പ്ലേ​സ്, ര​ജൗ​രി ഗാ​ർ​ഡ​ൻ, വ​സു​ന്ധ​ര എ​ൻ​ക്ലേ​വ്, വി​ന​യ് ന​ഗ​ർ - കി​ദ്വാ​യ് ന​ഗ​ർ എ​ന്നീ ഡി​എം​എ ഏ​രി​യ​ക​ളി​ലെ പ്ര​ഗ​ത്ഭ​രാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ വ​സു​ന്ധ​ര എ​ൻ​ക്ലേ​വ്, ദ്വാ​ര​ക, മ​യൂ​ർ വി​ഹാ​ർ ഫേ​സ് -1 എ​ന്നീ ഏ​രി​യ​ക​ൾ​ക്ക് ട്രോ​ഫി​യും അ​മ്മു മെ​മ്മോ​റി​യ​ൽ ക്യാ​ഷ് അ​വാ​ർ​ഡാ​യ 15,000, 10,000, 7,500 രൂ​പ എ​ന്നി​ങ്ങ​നെ സ​മ്മാ​ന​ങ്ങ​ൾ​ക്കും അ​ർ​ഹ​രാ​യി. നാ​ലും അ​ഞ്ചും സ്ഥാ​ന​ക്കാ​രാ​യ ആ​ർ​കെ പു​രം, വി​ന​യ് ന​ഗ​ർ - കി​ദ്വാ​യ് ന​ഗ​ർ ഏ​രി​യ​ക​ൾ 2,000 രൂ​പ വീ​തം പ്രോ​ൽ​സാ​ഹ​ന സ​മ്മാ​ന​ത്തി​നും അ​ർ​ഹ​രാ​യി.

സെ​പ്റ്റം​ബ​ർ 4 ഞാ​യാ​റാ​ഴ്ച വൈ​കു​ന്നേ​രം 5 മ​ണി മു​ത​ൽ സി​രി ഫോ​ർ​ട്ട് ആ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.