+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലം ഇൻഫന്‍റ് ജീസസ് ഫൊറോനാ പള്ളിയിൽ

ന്യൂഡൽഹി: ഓഗസ്റ്റ് 15 ന് രാവിലെ സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി എൻ.എസ്. ജി. മുൻ ഉദ്യോഗസ്ഥനായ ജോസഫ് ഹരി ഗോപി സാർ ദേശീയ പതാക ഉയർത്തി. അതിനുശേഷം ഡി.എസ്.വൈ.എം. പാലം ഫൊറോനയുടെ ആഭിമുഖ്യത്തിൽ കർദിനാൾ
പാലം ഇൻഫന്‍റ് ജീസസ് ഫൊറോനാ പള്ളിയിൽ
ന്യൂഡൽഹി: ഓഗസ്റ്റ് 15 ന് രാവിലെ സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി എൻ.എസ്. ജി. മുൻ ഉദ്യോഗസ്ഥനായ ജോസഫ് ഹരി ഗോപി സാർ ദേശീയ പതാക ഉയർത്തി. അതിനുശേഷം ഡി.എസ്.വൈ.എം. പാലം ഫൊറോനയുടെ ആഭിമുഖ്യത്തിൽ കർദിനാൾ മാർ വർക്കി വിതയത്തിൽ മെമ്മോറിയൽ ബൈബിൾ ക്വിസ് സീസൺ 10 ൻ്റെ മത്സരങ്ങൾ നടത്തപ്പെട്ടു.

ഫൊറാനാ വികാരി വെരി. റവ. ഫാ. സജി വളവിൽ മത്സരം ഉദ്ഘാടനം ചെയ്തു.36 ടീമുകൾ പങ്കെടുത്തു. വാശിയേറിയ മത്സരത്തിൽ മയൂർ വിഹാർ, ഫെസ്-1, സെന്‍റ് മേരീസ് ഇടവക ഒന്നാം സമ്മാനം . 10000/- രൂപയും ട്രോഫിയും കരസ്തമാക്കുകയും, രണ്ടാം സമ്മാനമായ 8000/- രൂപയും ട്രോഫിയും സാഹിബാബാദ് സെന്റ് ജൂഡ് ഇടവക കരസ്ഥമാക്കുകയും, മൂന്നാം സമ്മാനമായ 5000/- രൂപയും ട്രോഫിയും മോത്തിയാ ഖാൻ സെന്‍റ് തോമസ് ഇടവക കരസ്ഥമാക്കുകയും ചെയ്തു.

മോത്തിയാ ഖാൻ ഇടവക "പാരീഷ് ഓഫ് ദ ഈയർ" അവാർഡും കരസ്ഥമാക്കി. മാതൃവേദിയുടെ ആഭിമുഖ്യത്തിൽ ഭക്ഷണം തയ്യാറാക്കുകയും ചെയ്തു