ന്യൂഡൽഹി: ജനാധിപത്യവും മതനിരപേക്ഷതയുമാണ് നിരവധി വ്യത്യസ്ഥതകളും വൈവിധ്യങ്ങളുമുള്ള ബഹുസ്വര സമൂഹമായ ഇന്ത്യയുടെ പ്രധാന ശക്തിയെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. ലോകമെങ്ങുമുള്ള പ്രവാസികളെ ഇന്ത്യൻ കൊടിക്കീഴിൽ ഒന്നിപ്പിക്കേണ്ടതിന്റെ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഗ്ലോബൽ ഇന്ത്യൻ കൗണ്‍സിലിന്റെ (ജിഐസി) ആഭിമുഖ്യത്തിൽ നടന്ന സ്വതന്ത്രഭാരതത്തിന്റെ 75-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജിഐസി ഗ്ലോബൽ പ്രസിഡന്റ് പി.സി. മാത്യു (അമേരിക്ക) അധ്യക്ഷത വഹിച്ച യോഗത്തിൽ ജിഐസി ബ്രാൻഡ് അംബാസഡർമാരായ സന്ദീപ് ശ്രീവാസ്തവ, ജോർജ് കള്ളിവയലിൽ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഗ്ലോബൽ ഇന്ത്യൻ കൗണ്‍സിലിന്റെ പുതിയ വാർത്താപത്രിക, ’ലോക ഭാരത ധ്വനി’, പ്രമുഖ പത്രപ്രവർത്തകനും ദീപിക ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ ചടങ്ങിൽ പ്രകാശനം ചെയ്തു.
ജിഐസി ഗ്ലോബൽ ജനറൽ സെക്രട്ടറി സുധീർ നന്പ്യാർ, ടോം ജോർജ് കോലത്ത്, ഡോ. മാത്യു ജോയിസ്, കുഞ്ഞ് സി. നായർ, സാന്റി മാത്യു, നാരായണ്‍ ജങ്ക, സീമ ബാലസുബ്രഹ്മണ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഓസ്ട്രേലിയയിൽ നിന്നുള്ള തനിമ ബാനർജിയുടെ സൈറ നാഗരാജ് നൃത്തം, സോണിയ സാബു, ദീപ ജെയ്സണ്‍ എന്നിവരുടെ ഗാനം, ഡാളസിലെ നർത്തന ഡാൻസ് ഗ്രൂപ്പിന്റെ നൃത്തം, വിസാസ് പവാറിന്റെ വയലിൻ ഫ്യൂഷൻ എന്നിവരുടെ ദേശഭക്തിയിൽ ഉൗന്നിയ കലാപരിപാടികൾ സ്വാതന്ത്ര്യദിനാഘോഷം അവിസ്മരണീയമാക്കി. ഹർ ഘർ തിരംഗ വീഡിയോ പ്രദർശനവും ദേശീയ ഗാനാലാപനവും ചടങ്ങിന് മിഴിവേകി.
അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി പ്രമുഖർ ഓണ്‍ലൈനിൽ നടന്ന ആഘോഷ പരിപാടിയിൽ പങ്കെടുത്തു. വിവിധ രാ്ജ്യങ്ങളിൽ ജിഐസിയുടെ ദേശീയ, പ്രാദേശിക ഘടകങ്ങൾ വൈകാതെ രൂപീകരിക്കുമെന്ന് പ്രസിഡന്റ് പി.സി. മാത്യു അറിയിച്ചു.