ലോസ് ആഞ്ചെലസ് : ലോസ് ആഞ്ചെലസ് മലയാളികൾ ഈ വർഷത്തെ ഓണം സെപ്റ്റംബർ ഇരുപത്തിനാലിനു ആഘോഷിക്കുന്നു. കാലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (ഓം) ആണ് ശ്രീനാരായണ ഗുരു ജയന്തിയും ഓണവും സംയുക്തമായി ആഘോഷിക്കുന്നത്. സെപ്റ്റംബർ 24 ശനിയാഴ്ച നോർവാക് പയനിയർ ബ്ലോവഡിലുള്ള സനാതന ധർമ ക്ഷേത്ര ഹാളിലാണ് രാവിലെ പതിനൊന്നരമുതൽ തുടങ്ങുന്ന ആഘോഷങ്ങൾ.
വിഭവ സമൃദ്ധ മായ ഓണ സദ്യക്ക് ശേഷം നിരവധി കലാ - സാംസ്കാരിക പരിപാടികളും അവതരിപ്പിക്കപെടും. തിരുവാതിര, കൈകൊട്ടിക്കളി, ഓണപാട്ടുകൾ, നൃത്തനൃത്യങ്ങൾ, ഓണത്തിന്റെ ഐതിഹ്യത്തെക്കുറിച്ചും ഓണ സങ്കൽപങ്ങളെക്കുറിച്ചുമുള്ള സ്കിറ്റ്, വാദ്യ മേളം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ മലയാളികളെ ഓണകാല ഓർമകളിലേക്ക് കൈപിടിച്ചു നടത്തും വിധമാണ് സംവിധാനം ചെയ്തിരിക്കുന്നത്. പൂർണമായും ജൈവ ഉത്പന്നങ്ങൾകൊണ്ട് പാചകം ചെയ്ത വിഭവസമൃദ്ധമായ സദ്യയൊരുക്കുന്നത് കാലിഫോർണിയ മലയാളികൾക്കിടയിൽ ഏറെ പ്രശസ്തനായ ഷെഫ് ജിജു പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള ഇൻഡോ അമേരിക്കൻ കാറ്ററിംഗ് സംഘമാണ്.
ഓണഘോഷവും ശ്രീനാരായണ ഗുരുജയന്തിയും വൻ വിജയമാക്കാൻ എല്ലാ മലയാളികളും ഒത്തുചേരണമെന്നു ഓം പ്രസിഡണ്ട് വിനോദ് ബാഹുലേയൻ, സെക്രട്ടറി സുനിൽ രവീന്ദ്രൻ ഡയറക്റ്റർ രവി വെള്ളതിരി, എന്നിവർ
അഭ്യർഥിച്ചു. ആഘോഷങ്ങളിൽ പങ്കുചേരാനെതുന്നവർക്ക് മതിയായ പാർക്കിംഗ് സൗകര്യം ഏർപെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് https://www.ohmcalifornia.org/ സന്ദർശിക്കുക.
ീിമാ1ബ2022മൗഴ18.ഷുഴ