ന്യൂയോർക്ക്: ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറിയായി ഫ്രണ്ട്സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ സംഭാവനകളും, അദ്ദേഹത്തിന്റെ പക്വതയാർന്ന, ജീവസുറ്റ നേത്യത്വ ഗുണത്തിനുദാഹരണങ്ങളാണ്.
കഴിഞ്ഞ രണ്ടു വർഷമായി ഫോമായുടെ ഏറ്റവും വലിയ ജനകീയ പദ്ധതികളിൽ ഒന്നായ ഹെൽപിംഗ് ഹാൻഡ്സിലും, ഫോമാ ടെക് ടീമിലും പ്രവർത്തിക്കുന്നു. ഹെല്പിംഗ് ഹാന്റിന്റെ പ്രവർത്തനം അൽപം മന്ദീഭവിച്ച സാഹചര്യത്തിൽ, ഓജസ്സിന്റെ നേതൃത്വത്തിൽ അമേരിക്കയിലുടനീളം മെന്പർഷിപ് ക്യാംപയിൻ നടത്തി മുന്നൂറ് ശതമാനം വർധനവോടെ ഹെൽപിംഗ് ഹാന്റ് ചരിത്രം സൃഷ്ടിച്ചതെന്ന് കമ്മിറ്റി അംഗവും ഹെൽപിംഗ് ഹാൻഡ്സ് കോഓർഡിനേറ്ററുമായ ഗിരീഷ് പോറ്റി ന്യൂ ഇംഗ്ലണ്ട് റീജിയൻ കിക്കോഫിലെ പ്രസംഗത്തിൽ വ്യക്തമാക്കിയത് ഓജസ്സിന്റെ സംഘാടക മികവിന്റെ അംഗീകാരമായിരുന്നു.
2008 മുതൽ ഫോമയുമായി ബന്ധമുള്ള ഓജസ് ജോണ്‍ ഫോമായുടെ ഏറ്റവും വലിയൊരു റീജിയൻ ആയ വെസ്റ്റേണ്‍ റീജണിന്റെ ഞഢജയായും ഫോമയുടെ വിവിധ കമ്മിറ്റികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആ കാലഘട്ടത്തിൽ ആണ് ഫോമയുടെ ഓണ്‍ലൈൻ അല്ലാതെ നേരിട്ടുള്ള ആദ്യ കോണ്‍സുലേറ്റ്ടൗണ്‍ഹാൾ 150-ലേറെ പേരെ പങ്കെടുപ്പിച്ച് നടത്തിയത്.. വെസ്റ്റേണ്‍ റീജിയൻ കണ്വെൻഷൻ, മലയാളത്തിന് ഒരു പിടി ഡോളർ പദ്ധതിക്കുള്ള വലിയ പ്രവർത്തനങ്ങളും, ഇമിഗ്രേഷൻ / വിസ / ലീഗൽ സഹായത്തിനുതകുന്ന റീജിയണൽ വെബ്സൈറ്റ് ആരംഭിച്ചതും ഇക്കാലയളവിൽ ആണ്. ഫോമയുടെ ഏറ്റവും വലിയ ജീവകാരുണ്യ പദ്ധതികളായിരുന്ന പ്രളയ ബാധിതർക്കുള്ള സഹായം സമാഹരിക്കുന്നതിലും, വീട് നിർമ്മിച്ച് നൽകുന്നതിലും ഇരുപതിനായിരത്തിലധികം ഡോളർ ശേഖരിച്ച് വെന്റിലേറ്ററുകൾ നാട്ടിലെത്തിക്കുന്നതിലും ഏറ്റവും മുന്നിട്ടു നിന്ന സംഘടനകളിലൊന്നാണ് ഓജസ് നേതൃത്വം നൽകിയ കേരള അസോസിയേഷൻ ഓഫ് വാഷിംഗ്ടണ്‍
ഫോമയുടെ വലിയ അംഗസംഘടനകളിലൊന്നായ കേരളാ അസോസിയേഷൻ ഓഫ് വാഷിംഗ്ടണിന്റെ പ്രസിഡന്റായി രണ്ടു തവണയും, സെക്രട്ടറിയായും പ്രവർത്തനപരിചയമുള്ള ഓജസ് ജോണിന്റെ നേതൃത്വത്തിൽ, കോവിഡ് ലോകത്തെ ആദ്യമായി ഗ്രസിച്ച സമയത്ത് സമയോചിതവും ജനകീയവുമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി.
കന്പ്യൂട്ടർ എൻജിനിയറിംഗ് ബിരുദധാരിയും ഐ.റ്റി ടെക്നോളജി മാനേജ്മെന്റ് വിദഗ്ദ്ധനുമായ സേവനം ഓജസ് ജോണ്‍ വാഷിംഗ്ടണ്‍ സംസ്ഥാനത്തെ വലിയ ഹൈസ്കൂളുകളിൽ ഒന്നായ, രണ്ടായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന ഈസ്റ്റ് ലേയ്ക് ഹൈസ്കൂൾ പിറ്റിഎ വൈസ് പ്രസിഡന്റ് ആയി സേവനം നടത്തിവരുന്നു.
പ്രസിഡന്റ് സ്ഥാനാർഥിയായ ഡോക്ടർ ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ ബിജു തോണിക്കടവിൽ ട്രഷററായും, സണ്ണി വള്ളിക്കളം വൈസ് പ്രസിഡന്റായും ഡോക്ടർ ജെയ്മോൾ ശ്രീധർ ജോയിന്റ് സെക്രട്ടറി ആയും, ജെയിംസ് ജോർജ് ജോയിന്റ് ട്രഷറർ ആയും മത്സരിക്കുന്ന ഫ്രണ്ട്സ് ഓഫ്ഫോമ എന്ന നല്ല പെരുമാറ്റം കൊണ്ട് അമേരിക്കയിൽ ഉടനീളം സുഹൃത്തുക്കളെ നേടിയ മുന്നണിയിലാണ് ഓജസ് ജോണ്‍ ജനറൽ സെക്രട്ടറിയായി മത്സരിക്കുന്നത്. ഫോമക്ക് നാഷണൽ കമ്മിറ്റി നിർദേശിക്കുന്ന സ്ഥലത്ത് സ്വന്തമായി ഒരു ആസ്ഥാനമന്ദിരം എന്ന വലിയ ലക്ഷ്യം മുന്നോട്ടു വയ്ക്കുന്ന ഫ്രണ്ട്സ് ഓഫ് ഫോമയെ വൻ ഭൂരിപക്ഷത്തോട് കൂടി വിജയിപ്പിക്കാൻ എല്ലാ അമേരിക്കൻ മലയാളികളുടെയും നിറഞ്ഞ പിന്തുണയും സ്നേഹവും അനുഗ്രഹാശിസുകളും ഓജസ് ജോണ്‍ അഭ്യർഥിച്ചു.