സ്വാതന്ത്രലബ്ദിയുടെ എഴുപത്തഞ്ചാം വാർഷിക ആഘോഷത്തിൽ കോണ്‍ഗ്രസ് നേതാവ് ബോബൻ സെബാസ്റ്റ്യൻ ദേശീയ പതാക ഉയർത്തി. സ്റ്റീവനേജ് യൂണിറ്റ് പ്രസിഡന്റ് ജോണി കല്ലടാന്തിയിൽ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തു.
ജിമ്മി ക്ലാക്കിയിൽ ഭാരത സ്വാതന്ത്രലബ്ധിയുടെയും, അതിനു നേതൃത്വം നൽകിയ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്് പ്രസ്ഥാനത്തിന്റെ പ്രസക്തിയെപ്പറ്റിയും, ഭാരതത്തിന്റെ വളർച്ചയിൽ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു അടക്കം നേതാക്കൾ വഹിച്ച കൃത്യതയാർന്ന പദ്ധതികളും പങ്കും വിശദീകരിച്ചു.
അപ്പച്ചൻ കണ്ണഞ്ചിറ, സോജി കുരിക്കാട്ടുകുന്നേൽ, മനോജ്, പ്രിൻസണ്‍ തുടങ്ങിയവർ സ്വാതന്ത്രദിന സന്ദേശങ്ങൾ പങ്കുവച്ചു. ജെസ്ലിൻ, ജിൻറ്റു, ഹിമ, ലൈസ, ലൈബി തുടങ്ങിയവർ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. ആഘോഷത്തിൽ തദ്ദേശവാസികളും വിദേശികളും കാഴ്ചക്കാരായുണ്ടായിരുന്നു. വിജോ, തോംസണ്‍, സിബി, അഞ്ജലി, അനു തുടങ്ങിയവർ ആഘോഷത്തിന് നേതൃത്വം നൽകി. തുടർന്ന് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.