മാഡ്രിഡ്: സ്പെയിനിലെ ഇന്ത്യൻ കൾച്ചറൽ അസോസിയേഷന്റെ (അസോസിയേഷൻ കൾച്ചറൽ ഡി ലാ ഇന്ത്യ എൻ കാസ്ററില വൈ ലിയോണ്‍ വല്ലാഡോലിഡ്) നേതൃത്വത്തിൽ ഇൻഡ്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിച്ചു.
മഹാത്മാ ഗാന്ധിയുടെ അർദ്ധകായ പ്രതിമ സ്ഥാപിച്ചിരിയ്ക്കുന്ന വല്ലാഡോലിഡ് പാർക്കെ ഡെലാ പാസ് (സമാധാനത്തിന്റെ പാർക്ക്) ൽ നടന്ന ആഘോഷ പരിപാടി മാഡ്രിഡിലെ ഇന്ത്യൻ എംബസി മൂന്നാം സെക്രട്ടറി (പൊളിറ്റിക്കൽ) ശരത് ശങ്കർ ആഘോഷം ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികൾ ആഘോഷത്തെ വർണശബളമാക്കി.
സ്പെയിനിലെ ഇന്ത്യൻ കമ്യൂണിറ്റിയായ കാസഡില ഇൻഡ്യയും ആഘോഷത്തിൽ പങ്കുചേർന്നു. അസോസിയേഷൻ പ്രസിഡന്റ് ബിജു കണ്ണത്ത്, സെക്രട്ടറി വിന്റു മാളിയക്കൽ, വൈസ് പ്രസിഡന്റ് ടിനു സേവ്യർ, ജോയിന്റ് സെക്രട്ടറി റെജി വിന്റു, ട്രഷറർ അരുണ്‍ കൈതത്തറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ആഘോഷത്തിൽ ഏതാണ്ട് 150 ഓളം പങ്കെടുത്തു.
സ്പെയിനിലെ ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
03:28 AM Aug 18, 2022 | Deepika.com