ന്യൂയോർക്ക്: ഓർമ ഇന്റർനാഷണൽ 2023 ഓഗസ്റ്റ് 15 വരെ വിവിധ പരിപാടികളോടെ ഇന്ത്യൻ സ്വതന്ത്ര്യത്തിന്റെ വജ്രജൂബിലി ആഘോഷിക്കും. നാലു മാസദൈർഘ്യത്തിലുള്ള മൂന്നുഘട്ട രാജ്യാന്തര പ്രസംഗ മത്സരം, രാജ്യാന്തര ഏകാങ്ക നാടക മത്സരം, നൃത്ത മത്സരം, ഇന്റർനാഷനൽ കണഷൻ എന്നീ നാലു പ്രധാന ഇവന്റുകളെ കേന്ദ്രീകരിച്ചുള്ള ആഘോഷങ്ങളാണ് ഭാരത സ്വന്ത്ര്യത്തിന്റെ വജ്രജൂബിലിയാഘോഷമായി 2023 ഓഗസ്റ്റ് 15 വരെ നടത്തുക.
ഓർമ ഇന്റർനാഷണൽ എക്സിക്യൂട്ടിവ് കമിറ്റിയുടെ തീരുമാനങ്ങൾ പ്രസിഡന്റ് ജോർജ് നടവയൽ ഹർ ഘർ തിരംഗയുടെ ഭാഗമായി ഫിലഡൽഫിയയിൽ നടന്ന ഭാരത ദേശീയ പതാകാ വന്ദനസമ്മേളനത്തിൽ വിശദമാക്കി. ഓർമാ ഇന്റർനാഷണൽ ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം ഭാരത ദേശീയ പതാക ഉയർത്തി. ഓർമ്മാ ഇന്റാർനാഷണൽ ഫിലഡൽഫിയാ ചാപ്റ്റർ പ്രസിഡന്റ് ജോർജ് അന്പാട്ട്, ടിജോ ഇഗ്നേഷ്യസ് പറപ്പുള്ളി (സെക്രട്ടറി), സിബിച്ചൻ മുക്കാടൻ ( ജോയിന്റ് സെക്രട്ടറി), ഷാജി മിറ്റത്താനി (ജോയിന്റ് ട്രഷറർ), സേവ്യർ ആന്റണി ( ആട്സ് കണ്വീനർ), എന്നിവർ സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്ന് പ്രസംഗിച്ചു. ഓർമാ ഇന്റർനാഷണൽ വൈസ് പ്രസിഡന്റ് അല്ലി ജോസഫ്, ജനറൽ സെക്രട്ടറി ഷാജി അഗസ്റ്റിൻ, ട്രസ്റ്റീ ബോർഡ് സെക്രട്ടറി ജോയ് പി വി, പൊളിറ്റിക്കൽ അഫയേഴ്സ് ചെയർമാൻ റജിമോൻ കുര്യാക്കോസ് എന്നിവർ വിവിധ രാജ്യങ്ങളിൽ നിന്ന് സൂം മീഡിയയിലൂടെ ആഘോഷത്തിൽ സന്ദേശം നൽകി.
ന·കൾ സുരഭിലമാക്കിയ, ഗതകാല കേരള കുടുംബമൂല്യങ്ങൾ, അന്യം നിൽക്കരുതെന്നത് ലക്ഷ്യമാക്കി, ഒരേ തൂവൽ പക്ഷികളെപ്പോലെ പ്രവർത്തിക്കുന്ന, രാജ്യാന്തര മലയാളികളുടെ, നിത്യനവ്യ വേദിയാണ്, ഓവർസീസ് റസിഡന്റ് മലയാളീസ് അസോസിയേഷൻ ഇന്റർനാഷണൽ എന്ന, ഓർമ ഇന്റർനാഷണൽ. മന്ത്രി റോഷി അഗസ്റ്റിൻ, ഡോ. എം.വി. പിള്ള, എന്നിവരാണ് ഓർമാ ഇന്റർനാഷണൽ രക്ഷാധികാരികൾ. മുൻ കേന്ദ്ര സഹ മന്ത്രി എം എം ജേക്കബ് രക്ഷാധികാരിയായിരുന്നു. വിവിധ രാജ്യങ്ങളിൽ ഓർമ ഇന്റാർനാഷണൽ പ്രൊവിൻസുകളും ചാപ്റ്ററുകളും പ്രവർത്തിക്കുന്നു.