ന്യൂയോർക്ക്: സാമുദായിക ആരോഗ്യത്തിനും സാമൂഹിക പങ്കാളിത്തത്തിനും പ്രൊഫഷണൽ ഉന്നമനത്തിനും വ്യാപൃതമായ സേവനത്തിനിടയ്ക്കു മാനസീകോല്ലാസത്തിനും ഉണർവിനും മാനസികോർജ്ജത്തിനും അവസരം ഒരുക്കി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് (ഐനാനി) സമ്മർ പിക്നിക് നടത്തുന്നു. ഓഗസ്റ്റ് 20 ശനിയാഴ്ച ബെയർ മൗണ്ടൻ സ്റ്റേറ്റ് പാർക്കിൽ പത്തു മുതൽ മൂന്നു വരെയാണ് പിക്നിക് നടക്കുക.
വിശാലമായ കളിസ്ഥലവും സുലഭമായ മരത്തണലുകളും സ്വിമ്മിംഗ് പൂളും നടപ്പാതകളും ചൂണ്ടയിടുവാൻ പറ്റിയ നദിയും തടാകവും മ്യൂസിയവും മറ്റും ബെയർ മൗണ്ടൻ പാർക്കിനെ അതുല്യമായ പിക്നിക് സ്ഥലം ആക്കുന്നു.
എല്ലാ നഴ്സുമാർക്കും അവരുടെ കുടുംബങ്ങൾക്കും സൗജന്യമായ പ്രവേശനം ഐനാനി നേതൃത്വം സ്വാഗതപൂർവ്വം നൽകുന്നു. വിവരങ്ങൾക്ക് പ്രസിഡന്റ് ഡോ. അന്നാ ജോർജ് (6467326143), വൈസ് പ്രസിഡന്റ് ഡോ. സോളിമോൾ കുരുവിള (9143092507), സെക്രട്ടറി ജെസ്സി ജെയിംസ് (5166032024), ജോ. സെക്രട്ടറി ഡോളമ്മ പണിക്കർ (3475348592), ട്രെഷറർ ലൈസി അലക്സ് (8453006339), ജോ. ട്രഷറർ ഏലിയാമ്മ മാത്യു (7183098615).