ലണ്ടൻ: വള്ളംകളി മത്സരങ്ങളിൽ ഓളപ്പരപ്പിന്റെ ആവേശം അണുവിട ചോരാതെ ജനഹൃദയങ്ങളിൽ ആഴ്ന്നിറങ്ങുന്നതിന് റണ്ണിംഗ് കമന്ററിക്ക് വലിയ പങ്കാണുള്ളത്. യുക്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്ന മത്സരവള്ളംകളിയെ ഒരു വൻവിജയമാക്കി മാറ്റുന്നതിന് നിർണ്ണായകമായ പങ്കാണ് മുൻവർഷങ്ങളിൽ റണ്ണിംഗ് കമന്ററി ടീം നിർവഹിച്ചത്.
കോവിഡ് കാരണം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മത്സരവള്ളംകളി മടങ്ങിയെത്തുന്പോൾ ന്ധകേരളാപൂരം 2022ന്ധ വലിയ ആവേശമാണ് ബ്രിട്ടണിലെ മലയാളികൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. നാലാമത് വള്ളംകളി നേരിട്ട് കാണാനെത്തുന്നവർക്കും അതിനൊപ്പം തന്നെ ലൈവ് പ്രക്ഷേപണം ചെയ്യുന്ന മാഗ്ന വിഷൻ ടി.വിയിലൂടെ യുകെയിലെ മത്സരവള്ളംകളിയെ വീക്ഷിക്കാനെത്തുന്ന ലോകമെന്പാടുമുള്ള വള്ളംകളി പ്രേമികൾക്കും ഓളപ്പരപ്പിലുയരുന്ന വീറും വാശിയും ആവേശവുമെല്ലാം പകർന്നു നൽകുന്നതിന് സി.എ ജോസഫിന്റെ നേതൃത്വത്തിലുള്ള ടീം ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
വഞ്ചിപ്പാട്ടുകളുടെ അകന്പടിയോടെ താളത്തിൽ വാക്കുകളെ തുഴകളാക്കി ആവേശം കോരിയെറിയുന്ന വാഗ്ധോരണിയുമായി മത്സരവള്ളങ്ങളുടെ കുതിപ്പിനൊപ്പം കരയെയും തടാകത്തെയും ഒരുപോലെ ഇളക്കിമറിച്ചു കമന്ററി നൽകി കഴിഞ്ഞ വർഷം അഭിനന്ദനങ്ങളുടെ പുഷ്പവൃഷ്ടിയേറ്റു വാങ്ങിയ യുകെ മലയാളികളുടെ പ്രിയങ്കരനായ ജോസഫ് ചേട്ടനൊപ്പം പ്രതിഭാധനരും പരിചയസന്പന്നരുമായ ഷൈമോൻ തോട്ടുങ്കൽ (യുകെ വാർത്ത എഡിറ്റർ), തോമസ് പോൾ (സ്റ്റോക്ക് ഓണ്‍ ട്രന്റ്), ജോണ്സണ് കളപ്പുരയ്ക്കൽ (പ്രസ്റ്റണ്‍) എന്നിവരൊത്തു ചേരുന്പോൾ കാണികളെ ആവേശക്കൊടുമുടിയിലേയ്ക്ക് ഉയർത്തുന്ന വാഗ്ധോരണിയാവുമെന്നുള്ളതിന് സംശയമില്ല.
ജലരാജാക്ക·ാർ ഷെഫീൽഡ് മാൻവേഴ്സ് തടാകത്തിന്റെ കുഞ്ഞോളങ്ങളെ കീറിമുറിച്ച് മാരിവില്ല് തീർത്ത് പായുന്നത് യുക്മ സാംസ്ക്കാരികവേദി രക്ഷാധികാരി കൂടിയായ സി.എ ജോസഫ് എന്ന മുൻ അധ്യാപകൻ സാഹിത്യവും കഥകളും ഗ്രാമീണപദപ്രയോഗങ്ങളും നാടൻ ശൈലിയും ചരിത്രവും വഞ്ചിപ്പാട്ടുകളുമെല്ലാം ഇടകലർത്തി നൽകുന്ന തൽസമയ വിവരണം കാണികളെ പുന്നമടക്കായലിന്റെ അരികിലാണോ എന്നു തോന്നിപ്പിക്കും.
റണ്ണിംഗ് കമന്ററി ടീമിൽ ഇത്തവണ ഒന്നിനൊന്നിന് മികച്ച ആളുകളാണ് ഒത്തുചേരുന്നത്. നാട്ടിൽ ചെറുപ്പം മുതൽ പ്രസംഗ-അനൗണ്‍സ്മെന്റ് വേദികളിൽ തിളങ്ങുന്ന താരങ്ങളും യുകെയിലെ മലയാളി സമൂഹത്തിൽ ഏറെ അറിയപ്പെടുന്നവരുമായ കോട്ടയംകാരനായ ഷൈമോൻ തോട്ടുങ്കലും, കടുത്തുരുത്തിയിൽ നിന്നുള്ള തോമസ് പോളും, കുട്ടനാടിന്റെ എടത്വയിൽ നിന്നുള്ള ജോണ്സണ് കളപ്പുരയ്ക്കലും ഒത്തുചേരുന്പോൾ വ്യത്യസ്തമായ ശൈലികളും വേറിട്ട അവതരണരീതികളുമെല്ലാമായി കാണികളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലൈവ് കാണുന്നവരെയും ആവേശക്കൊടുമുടിയേറ്റുമെന്ന് തീർച്ചയാണ്.
റണ്ണിംഗ് കമന്ററിയുമായി ജോസഫ്ചേട്ടനും സംഘവും; കേരളാ പൂരം 2022 വള്ളംകളി ആവേശമാകുന്നു
11:24 PM Aug 17, 2022 | Deepika.com