+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗ്ലോബൽ പ്രവാസി യൂണിയൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ദുബായ്: ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗ്ലോബൽ പ്രവാസി യൂണിയൻ മൈക്രോ ഹെൽത്ത് ലബോറട്ടറീസ്, ജി വേൾഡ് പ്രിവിലേജ് കാർഡ് എന്നിവർ സംയുകതമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്  ഗ്ലോബൽ പ്രവാസി യൂണിയൻ   മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ദുബായ്: ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗ്ലോബൽ പ്രവാസി യൂണിയൻ മൈക്രോ ഹെൽത്ത് ലബോറട്ടറീസ്, ജി വേൾഡ് പ്രിവിലേജ് കാർഡ് എന്നിവർ സംയുകതമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കരാമയിൽ വെച്ചു നടന്ന നാലു ദിവസത്തെ മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഉദ്‌ഘാടന കർമ്മം യാബ് ലീഗൽ ഗ്രൂപ്പ് സിഇഒ യും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരി നിർവഹിച്ചു.

ആരോഗ്യമാണ് സമ്പത്ത് എന്ന സന്ദേശം ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചതെന്ന് ഗ്ലോബൽ പ്രവാസി യൂണിയൻ യുഎഇ ജനറൽ സെക്രട്ടറി രാഗേഷ് മാവില വിശദമാക്കി. കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നതും വിസിറ്റ് വിസയിൽ ഉള്ള പ്രവാസികൾക്കും മെഡിക്കൽ ക്യാമ്പ് കൂടുതൽ ഗുണം ചെയ്തു.

ചടങ്ങിൽ മൈക്രോ ഹെൽത്ത് ലബോറട്ടറീസ് മാർക്കറ്റിംഗ് ഹെഡ് സന്തോഷ് കുമാർ, ഗ്ലോബൽ പ്രവാസി യൂണിയന്റെ ഷാർജ സെക്രട്ടറി സുനിൽ കുമാർ, യുഎഇ എക്സിക്യൂട്ടീവ് മെമ്പർ ഹംസ സാഹിബ്, ട്രഷറർ സുബൈർ മാർത്താണ്ഡൻ, ജി വേൾഡ് പ്രിവിലേജ് കാർഡ് പ്രതിനിധി ഐശ്വര്യ തുടങ്ങിയവർ സന്നിഹിതരായിരുന്നു.