കുവൈറ്റ് സിറ്റി: രാജ്യത്ത് വിദേശികൾക്ക് കുടുംബ വിസയും സന്ദർശക വിസയും നൽകുന്നത് താൽകാലികമായി നിർത്തിവയ്ക്കുവാൻ നിർദ്ദേശം നൽകി റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെൻറ്.
ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരമാണ് പുതിയ തീരുമാനമെടുത്തതെന്ന് പ്രാദേശിക ദിനപത്രമായ അൽ അൻബ റിപ്പോർട്ട് ചെയ്തു. ഡോക്ടർമാർ തുടങ്ങിയ ആവശ്യ മേഖലയിലെ ചില വിഭാഗങ്ങളെയും എയർപോർട്ടിൽ നിന്നും അനുവദിക്കുന്ന എൻട്രി വിസകൾക്കും പുതിയ തീരുമാനത്തിൽ നിന്നും ഇളവ് നൽകിയിട്ടുണ്ട്.