കുവൈറ്റ് സിറ്റി : കൊല്ലം പത്തനാപുരം, കുണ്ടയം കണിയൻച്ചിറ പുത്തൻ വീട്ടിൽ മസൂദ് റാവുത്തറുടെ മകൻ ജലീൽ റാവുത്തർ ( 49) കുവൈറ്റിലെ ജോലി സ്ഥലത്ത് വച്ചു അന്തരിച്ചു. അങ്കാറ യുണൈറ്റഡ് ഫൈബർ കന്പനി ജോലിക്കാരനായിരുന്നു. മാതാവ്: സുബൈദാ ബീവി, ഭാര്യ: ഫസീല ബീവി.
ജലീൽ കുവൈറ്റിലെത്തിയിട്ട് മൂന്നു മാസം മാത്രമേ ആയിട്ടുള്ളു. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നു. കൊല്ലം ജില്ലാ പ്രവാസി സമാജം അനുശോചിച്ചു.
ജലീൽ കുവൈറ്റിലെത്തിയിട്ട് മൂന്നു മാസം മാത്രമേ ആയിട്ടുള്ളു. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നു. കൊല്ലം ജില്ലാ പ്രവാസി സമാജം അനുശോചിച്ചു.