റിയാദ് : കോവിഡ് സാഹചര്യത്തിലടക്കം മറ്റു രാജ്യങ്ങളിൽ നിന്നും ജോലി നഷ്ടമായി തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി നിരവധി പദ്ധതികളാണ് കേരള സർക്കാർ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി 2000 കോടി രൂപയുടെ സഹായമാണ് കേന്ദ്രസർക്കാരിനോട് സംസ്ഥാനം ആവശ്യപ്പെട്ടത്. എന്നാൽ പ്രവാസികളുടെ പ്രശ്നങ്ങളെ തഴയുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. രാജ്യത്തിന്റെ സന്പദ് ഘടനയിൽ കാര്യമായ പങ്കുവഹിക്കുന്ന പ്രവാസികളുടെ വിഷയത്തിലുള്ള നിഷേധാത്മക നിലപാട് പുനഃപ്പരിശോധിക്കണമെന്നും സാധ്യമായ സഹായങ്ങൾ നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും കേളി അസീസിയ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി അസീസിയ ഏരിയയുടെ ആറാമത് സമ്മേളനം പി.ബിജു നഗറിൽ നടന്നു. ഏരിയ പ്രസിഡന്റ് ഹസ്സൻ പുന്നയൂർ താൽക്കാലിക അധ്യക്ഷനായിരുന്നു. സംഘാടക സമിതി കണ്വീനർ ഷാജി റസാഖ് സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഷിബു സെബാസ്റ്റ്യൻ രക്തസാക്ഷി പ്രമേയവും ലജീഷ് നരിക്കോട് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി റഫീക് ചാലിയം പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സുഭാഷ് വരവ് ചെലവ് കണക്കും, കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. അഞ്ച് യൂണിറ്റുകളിൽ നിന്നായി ഒൻപത് പേർ ചർച്ചയിൽ പങ്കെടുത്തു. ഏരിയ സെക്രട്ടറി റഫീഖ് ചാലിയം, ട്രഷറർ സുഭാഷ്, കേളി സെക്രട്ടറി ടി ആർ സുബ്രഹ്മണ്യൻ, ഷമീർ കുന്നുമ്മൽ എന്നിവർ ചർച്ചകൾക്കുള്ള മറുപടി പറഞ്ഞു. പ്രസിഡന്റ് - ഷാജി റസാഖ്, വൈസ് പ്രസിഡന്റ്മാർ - അലി പട്ടാന്പി, സൂരജ്, സെക്രട്ടറി - റഫീഖ് ചാലിയം, ജോയിന്റ് സെക്രട്ടറിമാർ - സുധീർ പോരേടം, സുഭാഷ്, ട്രഷറർ - റഫീഖ് അരിപ്ര, ജോയിന്റ് ട്രഷറർ - ലജീഷ് നരിക്കോട് എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ സതീഷ് കുമാർ, ഷാജി ജോസഫ്, പ്രഭാകരൻ കണ്ടോന്താർ, കേളി ട്രഷറർ സെബിൻ ഇഖ്ബാൽ, കേന്ദ്ര വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കൂട്ടായി, സുധീർ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
വിനീത് രവീന്ദ്രൻ, ഷമീർ ബാബു, ഷംസുദ്ദീൻ, അനീസ് എന്നിവർ അവതരിപ്പിച്ച ഉദ്യോഗസ്ഥതലത്തിലുള്ള കെടുകാര്യസ്ഥത അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ നയത്തിലെ അപാകതകൾ പരിഹരിക്കുക, പ്രവാസികളോടുള്ള കേന്ദ്രസർക്കാരിന്റെ വിവേചനം അവസാനിപ്പിക്കുക, കേന്ദ്ര അന്വേഷണ ഏജൻസികളുടെ ദുരുപയോഗം അവസാനിപ്പിക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. ക്രെഡൻഷ്യൽ റിപ്പോർട്ട് ഏരിയ കമ്മിറ്റിഅംഗം അജിത്ത് അവതരിപ്പിച്ചു. ഹസൻ പുന്നയൂർ, ഷാജി റസാക്ക്, ഷിബു (പ്രസീഡിയം) സെബാസ്റ്റ്യൻ, റഫീഖ് ചാലിയം, അലി പട്ടാന്പി (സ്റ്റിയറിങ്), സുഭാഷ്, ലജീഷ് നരിക്കോട്, വിനീത് രവീന്ദ്രൻ,(മിനുട്ട്സ്) സജാദ്, സുധീർ പോരേടം, സൂരജ് ( പ്രമേയം) റഫീഖ് അരിപ്ര, അജിത്ത്, ഷാജി മൊയ്തീൻ, ബാബു (ക്രഡൻഷ്യൽ) അശോകൻ (വളണ്ടിയർ) എന്നിവർ അടങ്ങിയ സബ് കമ്മിറ്റികൾ സമ്മേളന നടപടിക്രമങ്ങൾ നിയന്ത്രിച്ചു. സെക്രട്ടറി റഫീഖ് ചാലിയം സമ്മേളനത്തിന് നന്ദി പറഞ്ഞു.