അബുദാബി: ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് ന്ധഇന്ത്യ ഉത്സവ്ന്ധ - ആസാദി കാ അമൃത് മഹോത്സവിന് ലുലുവിൽ സമാരംഭം. ലുലു ഗ്രൂപ്പ് അവരുടെ 235 ഹൈപ്പർമാർക്കറ്റുകളിലാണ് ഇന്ത്യ ഉത്സവ് സംഘടിപ്പിക്കുന്നത്.
അബുദാബിയിലെ അൽ വഹ്ദ മാളിൽ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫ് അലി, ലുലു ഗ്രൂപ്പ് സിഇഒ സൈഫീ രൂപാവാല, എന്നിവരുടെ സാന്നിധ്യത്തിൽ യുഇഎയിലെ ഇന്ത്യൻ അംബാസഡർ സുഞ്ജയ് സുധീർ ഇന്ത്യ ഉത്സവ് ഉദ്ഘാടനം ചെയ്തു.
അതേസമയം, മറ്റ് ജിസിസി രാജ്യങ്ങളിലെ ഇന്ത്യൻ അംബാസഡർമാർ ഓരോ രാജ്യത്തെയും അതത് ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഇന്ത്യ ഉത്സവ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു.
76 മാത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ അവസരത്തിൽ രാജ്യം ആഗോള സാന്പത്തിക ശക്തിയായി മാറുകയാണെന്ന് എം.എ. യൂസഫലി പറഞ്ഞു. ഇന്ത്യയും ജിസിസി രാജ്യങ്ങളും തമ്മിൽ മുന്പെങ്ങുമില്ലാത്ത സഹകരണമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയിലെ ജനതയ്ക്കായി ഏറ്റവും ഉയർന്ന ഗുണമേ·യുള്ള ഭക്ഷണവും ഭക്ഷ്യേതര ഉൽപന്നങ്ങളും പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഉത്സവ് ലുലു ഗ്രൂപ്പ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റുകൾ 10,000-ത്തിലധികം ഇന്ത്യൻ ഉൽപന്നങ്ങളുടെ പ്രത്യേക പ്രൊമോഷൻ നടത്തുന്നുണ്ട്.
നിരവധി ഷോകളും മത്സരങ്ങളും സെലിബ്രിറ്റി സന്ദർശനങ്ങളും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ സന്പന്നമായ സാംസ്കാരിക വൈവിധ്യം ’ഇന്ത്യ ഉത്സവി’ലൂടെ ജനങ്ങൾക്ക് നേരിട്ട് ആസ്വദിക്കാം.