+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വാതന്ത്ര്യദിന വാർഷികാഘോഷത്തിന്‍റെ ഭാഗമായി വിഡിയോ ആൽബം പുറത്തിറക്കി പ്രവാസി യുവാക്കൾ

കുവൈറ്റ് സിറ്റി : ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി സംഗീത ആൽബം പുറത്തിറക്കി‌ പ്രവാസി യുവാക്കൾ. കുവൈറ്റിലെ സംഗീതപ്രേമികളുടെ കൂട്ടായ്മയായ മുജ്തബ ക്രിയേഷനാണ് ‘ആസാദി ’ എന്ന ആൽബം പുറത്തിറക്കുന്നത്
സ്വാതന്ത്ര്യദിന വാർഷികാഘോഷത്തിന്‍റെ  ഭാഗമായി വിഡിയോ ആൽബം പുറത്തിറക്കി പ്രവാസി യുവാക്കൾ
കുവൈറ്റ് സിറ്റി : ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി സംഗീത ആൽബം പുറത്തിറക്കി‌ പ്രവാസി യുവാക്കൾ. കുവൈറ്റിലെ സംഗീതപ്രേമികളുടെ കൂട്ടായ്മയായ മുജ്തബ ക്രിയേഷനാണ് ‘ആസാദി ’ എന്ന ആൽബം പുറത്തിറക്കുന്നത്. കുവൈറ്റിൽ പൂർണമായി ചിത്രീകരിച്ച ആൽബത്തിൽ ദേശഭക്തിയും ജനങ്ങളുടെ ഒത്തൊരുമയാണ് പ്രമേയം. പ്രവാസലോകത്തെ നിരവധി കലാകാരന്മാരാണ് ആൽബത്തിൽ ഒന്നിക്കുന്നത്.

ആൽബത്തിന്‍റെ പോസ്റ്റർ പ്രകാശനം മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് നിർവഹിച്ചു. പ്രശസ്ത പിന്നണി ഗായിക അനിത ഷെയ്ഖ്, ശങ്കർ ദാസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. നാളെ വൈകീട്ട് സോഷ്യൽ മീഡിയയിലൂടെ ആൽബം റിലീസ് ചെയ്യും.

ഹബീബുള്ള മുറ്റിച്ചൂർ സംവിധാനവും രതീഷ് സി.വി അമ്മാസ് സഹസംവിധാനവും, ചായഗ്രഹണവും ചെയ്ത ഈ ആൽബത്തിൽ പ്രശസ്ത പിന്നണി ഗായകനായ സിയ ഉൾ ഹഖും അനിത ഷെയ്ഖുമാണ് ഗാനം ആലപിച്ചത്. ബാബു വെളിപ്പറമ്പിന്‍റേയും ഗഫൂർ കുളത്തൂരിന്‍റേയും വരികൾക്ക് ഉബൈദ് കോഴിക്കോട് സംഗീതം നൽകി.