കുവൈറ്റ്: ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഐസിഎഫ് കുവൈറ്റ് സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിന സംഗമം ഓഗസ്റ്റ് 12 വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് ഓണ്‍ലൈനായി നടക്കും. ’സ്വാതന്ത്ര്യം തന്നെ ജീവിതം’ എന്ന ശീർഷകത്തിൽ നടക്കുന്ന പരിപാടിയിൽ എസ്വൈഎസ് കേരള സ്റ്റേറ്റ് സെക്രട്ടറി സ്വാദിഖ് സഖാഫി പെരുന്താറ്റിരി മുഖ്യപ്രഭാഷണം നടത്തും.
പരിപാടിയിൽ കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ആഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി ചിത്ര രചന, ക്വിസ്, ദേശീയ ഗാനാലാപനം എന്നീ മത്സരങ്ങളും ഓഗസ്റ്റ് 13 ശനിയാഴ്ച ഉച്ചക്ക് ഒരു മുതൽ വൈകുന്നേരം ഏഴു വരെ ജബ്രിയ ബ്ലഡ് ബാങ്കിൽ ബ്ലഡ് ഡൊണേഷൻ കേന്പ് സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.