സാൻഫ്രാൻസിസ്കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോണ്‍ഗ്രസ് (ഒഐസിസി യൂഎസ്എ) യുഎസ്എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തും.
ഓഗസ്റ്റ് 14നു ഞായറാഴ്ച വൈകുന്നേരം 6.30ന് ചാപ്റ്റർ പ്രസിഡന്റ് അനിൽ ജോസഫ് മാത്യുവിന്റെ അധ്യക്ഷതയിൽ ഗ്രീൻവാലി ലൈൻ മന്റിക്കയിലാണ് (ഏൃലലി ഢമഹഹല്യ ഘമില, ങമിലേരമ ഇഅ 95336) ചടങ്ങുകൾ സംഘടിപ്പിക്കുന്നത് ചടങ്ങിന്റെ ഭാഗമായി ഇന്ത്യൻ പതാകയും ഉയർത്തും.
സമ്മേളത്തിനുശേഷം ചാപ്റ്ററിന്റെ പ്രഥമ പ്രവർത്തക സമിതിയോഗവും പ്രവത്തനോദ്ഘാടനവും നടക്കും. അടുത്തയിടെ പ്രഖ്യാപിച്ച സാൻഫ്രാൻസിസ്കോ ചാപ്റ്റർ നടപ്പാക്കുവാൻ പോകുന്ന വിവിധ പരിപാടികളെ കുറിച്ച് വിശദമായ ചർച്ചയും നടക്കും.
ചാപ്റ്റർ ഭാരവാഹികളോടൊപ്പം സാൻഫ്രാൻസിസ്ക്കോയിൽ നിന്നുള്ള നാഷണൽ വൈസ് ചെയർമാൻ ഡോ. ചെക്കോട്ട് രാധാകൃഷ്ണൻ, മീഡിയ ആൻഡ് സൈബർ വിംഗ് ചെയർമാൻ ടോം തരകൻ, വെസ്റ്റേണ്‍ റീജണ്‍ സെക്രട്ടറി സജി ചെന്നോത്ത് തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്ത് ആശംസകൾ അറിയിക്കും.
സാൻഫ്രാൻസിസ്ക്കോയിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ ദേശസ്നേഹികളും ഈ സ്വാതന്ത്ര്യ ദിന സമ്മേളനത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്നും സംഘാടകർ അറിയിച്ചു.
ചാപ്റ്ററിന്റെ സമ്മേളനങ്ങൾക്ക് നാഷണൽ കമ്മിറ്റിക്കുവേണ്ടി ഒഐസിസി യുഎസ്എ നാഷണൽ കമ്മിറ്റിയ്ക്കുവേണ്ടി ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സന്തോഷ് എബ്രഹാം വെസ്റ്റേണ്‍ റീജണ്‍ ഭാരവാഹികളായ ജോസഫ് ഒൗസോ, പ്രസിഡണ്ട് ഈശോ സാം ഉമ്മൻ, ജനറൽ സെക്രട്ടറി രാജേഷ് മാത്യു, ട്രഷറർ ജെനു മാത്യു തുടങ്ങിയവർ ആശംസകൾ നേർന്നു.
കൂടുതൽ വിവരങ്ങൾക്ക്:
അനിൽ ജോസഫ് മാത്യു (പ്രസിഡന്റ്) - 209 624 6555
ജോമോൻ ജോസ് (ജനറൽ സെക്രട്ടറി) - 209 312 3388
സജി ജോർജ് (ട്രഷറർ) - 209 679 5963