കുവൈറ്റ് സിറ്റി: കേരള എക്സ്പാർട്ട്സ് ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഒൻപതാമത് കേഫാക് ഫുട്ബോൾ ലീഗ് സീസണ് ആവേശകരമായ തുടക്കം. കഴിഞ്ഞ ദിവസം മിശിരിഫിലെ പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആൻറ് സ്പോർട്സ് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കമൽ സിങ് രാത്തോരും ടൈസ് കുവൈത്ത് ചെയർമാൻ അബ്ദുൽ അസീസ് അൽ ദുഐജും ചേർന്ന് കിക്കോഫ് നിർവഹിച്ചു.
ലീഗിൽ പങ്കെടുക്കുന്ന വിവിധ ടീമുകൾ അണിനിരന്ന ഉദ്ഘാടന ചടങ്ങിൽ ലാ ഫാബ്രിക്ക അക്കാഡമി ഡയറക്ടർ അബു ഫവാസ്, സുബാഹിർ ത്വയ്യിൽ (ലുലു എക്സ്ചേഞ്ച്), അബ്ദുൽ അസീസ് (ജോയ് ആലുക്കാസ്), കിഫ്ഫ് പ്രസിഡന്റ് ഡെറിക്, എം ഫാക് മലപ്പുറം പ്രസിഡൻറ് മുസ്തഫ കാരി, കേരള പ്രസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഹിക്മത്, മുബാറക്, ഫോക് കണ്ണൂർ ജനറൽ സെക്രട്ടറി ലിജീഷ്, സലിം കോട്ടയിൽ എന്നീവർ മുഖ്യാതിഥികളായിരുന്നു. തുടർന്ന് 18 ടീമുകളുടെ എക്സിബിഷൻ മാച്ചുകളും നടന്നു. ടീം ക്യാപ്റ്റ·ാർക്ക് അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി സുമേഷ് പ്രതിജ്ഞ ചെല്ലിക്കൊടുത്തു. കനത്ത ചൂടിനെ വകവയ്ക്കാതെ നിരവധി പേരാണ് കളികാണുവാൻ ഗാലറിയിലെത്തിയത്.
ലീഗ് അടിസ്ഥാനത്തിൽ നടക്കുന്ന കേഫാക് സോക്കർ ലീഗിൽ കുവൈറ്റിലെ 18 ടീമുകളും മുപ്പത്തിയഞ്ച് വയസിനു മുകളിലുള്ള വെറ്ററൻസ് താരങ്ങൾ അണിനിരക്കുന്ന മാസ്റ്റേർസ് ലീഗിൽ 18 ടീമുകളും മാറ്റുരക്കും . 400ൽ അധികം മാച്ചുകളാണ് 10 മാസം നീണ്ടു നിൽക്കുന്ന ഓരോ സീസണിലും കേഫാക് സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ പ്രമുഖ ക്ലബുകളിലും സെവൻസ് ടൂർണമെന്റുകളിലും ഐ ലീഗിലും സംസ്ഥാന , യൂണിവേഴ്സിറ്റി തലങ്ങളിലും അണിനിരന്ന ധാരാളം താരങ്ങൾ ക്ലബുകൾക്ക് വേണ്ടി ബൂട്ട് കെട്ടൂന്നു.
സാക്കർ കേരള, അൽ ശബാബ് എഫ്.സി, ബ്ലാസ്റ്റേസ് കുവൈറ്റ് എഫ്സി, റൌദ എഫ്സി, ചാന്പ്യൻസ് എഫ്.സി, സിഎഫ്സി സാൽമിയ, സിയാസ്കോ കുവൈറ്റ് , ബിഗ് ബോയ്സ് എഫ്സി, ഫഹാഹീൽ ബ്രദേർസ് , കേരള ചാലഞ്ചെർസ്, ഫ്ളൈറ്റേഴ്സ് എഫ്സി , കുവൈറ്റ് കേരള സ്റ്റാർസ്, മാക്ക് കുവൈത്ത് , സിൽവർ സ്റ്റാർ എഫ്.സി, സ്പാർക്സ് എഫ്.സി , ടി.എസ്.എഫ്.സി ,മലപ്പുറം ബ്രദേഴ്സ് , യംഗ് ഷൂട്ടേർസ് അബ്ബാസിയ എന്നീ ടീമുകൾ രണ്ട് ഗ്രൂപ്പുകളിലായാണ് മത്സരിക്കുക. ഒന്പത് മാസം നീളുന്ന ഫുട്ബാൾ ലീഗ് എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് മൂന്ന് മണി മുതൽ രാത്രി ഒന്പത് മണി വരെയാണ് നടക്കുക.കെഫാക് പ്രസിഡന്റ് ബിജു ജോണി , സെക്രട്ടറി വിഎസ് നജീബ് കെഫാക് മാനേജ്മെന്റ് കമ്മറ്റി അംഗങ്ങൾ എന്നീവർ ചടങ്ങിന് നേതൃത്വം നൽകി.