ന്യൂയോർക്ക്: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട കാരൾട്ടൻ സെന്റ് മേരീസ് ദേവാലയത്തിൽ, ഓഗസ്റ്റ് 7ന് വി. കുർബാനാനന്തരം വികാരി റവ. ഫാ. പോൾ തോട്ടക്കാട്ട് കൊടി ഉയർത്തിയതോടെ ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു.
13 ശനി വൈകിട്ട് 6.30ന് ഗാനശുശ്രൂഷയും, 7ന് സന്ധ്യാപ്രാർഥനയും അതേ തുടർന്ന് അനുഗ്രഹീത വചനപ്രഘോഷകനായ റവ. ഫാ മാത്യൂസ് മണലേൽചിറ(വികാരി) സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ (കാരൾട്ടൻ) വചന പ്രഘോഷണവും നടത്തും. 14നു രാവിലെ 8.45ന് പ്രഭാത പ്രാർഥയ്നക്കുശേഷം ഭദ്രാസനാധിപൻ യൽദോ മോർ തീത്തോസ് മെത്രാപോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ വി. മൂന്നിേ·ൽ കുർബാനയും നടത്തും. 12 മണിയോടെ ചെണ്ട വാദ്യമേളങ്ങളുടെ അകന്പടിയോടെ, മുത്തുക്കുട, കൊടി തുടങ്ങിയ പള്ളി ഉപകരണങ്ങളുമായി വിശ്വാസികൾ അണി നിരന്നുകൊണ്ടുള്ള വർണശബളവും, ഭക്തിനിർഭരവുമായ റാസയും നടക്കും. ഇടവകയിൽ നിന്നും സമീപ ഇടവകകളിൽ നിന്നുമായി ഒട്ടനവധി വിശ്വാസികൾ പെരുന്നാൾ ആഘോഷങ്ങളിൽ പങ്കുചേരും. ഗായക സംഘം ആലപിക്കുന്ന ഭക്തിസാന്ദ്രമായ ഗാനങ്ങൾ, പെരുനാൾ ആഘോഷങ്ങൾക്ക് കൊഴുപ്പേകും.
ആലംബഹീനർക്കും അശരണർക്കും അഭയമേകുന്ന പരിശുദ്ധ ദൈവമാതാവിന്റെ മഹാമദ്ധ്യസ്ഥതയിൽ അഭയപ്പെട്ട്, പെരുന്നാൾ ആഘോഷം വഴിയായി അനുഗ്രഹിതരാകുവാൻ, നേർച്ച കാഴ്ചകളോടെ വന്നു സംബന്ധിക്കുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നുവെന്ന് വികാരി റവ.ഫാ പോൾ തോട്ടക്കാട്ട് അറിയിച്ചു.
വികാരിക്കു പുറമേ അജേഷ് ജോസഫ്(വൈസ് പ്രസിഡന്റ്), ജേക്കബ് സ്ക്കറിയ(സെക്രട്ടറി), ലിജോ ജോർജ്(ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളി ഭരണസമിതി പെരുന്നാൾ ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ നടത്തിവരുന്നു. 12.45 ന് സ്നേഹ വിരുന്നോടെ ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾ സമാപിക്കും.