കോഴിക്കോട്: കുവൈറ്റിലെ ഏറ്റവും കൂടുതൽ അംഗബലമുള്ള സാമൂഹ്യ സാംസ്കാരിക സംഘടനയായ കുവൈറ്റ് കേരള മുസ്ലീം അസോസിയേഷനും ആസ്റ്റർ മിംസും സേവന പാതയിൽ കൈകോർക്കുന്നു. കെകെഎംഎയുടെ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമുള്ള ആരോഗ്യ പരിരക്ഷ കേരളത്തിലെ വിവിധ ആസ്റ്റർ ഹോസ്പിറ്റലുകളിലൂടെ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുവാനുള്ള സംവിധാനങ്ങൾക്കാണ് ഇന്ന് തുടക്കം കുറിച്ചത് . കേരളത്തിൽ നിലവിൽ പ്രവർത്തിക്കുന്നതും ഭാവിയിൽ തുടങ്ങാൻ ഇരിക്കുന്നതുമായ എല്ലാ ആശുപത്രികളിലും ഈ സ്കീം ബാധകമായിരിക്കും.
ഡോക്ടർമാരുടെ ഒപി പരിശോധന മുതൽ ശസ്ത്രക്രിയകൾ വരെയുള്ള വിവിധങ്ങളായ മെഡിക്കൽ സേവനങ്ങളിൽ കെകെഎംഎ അംഗങ്ങൾക്കും, അവരുടെ കുടുംബത്തിനും ആനുകൂല്യങ്ങൾ ലഭ്യമാകും. ഇതിനായി ഓരോ അംഗത്തിനും അവരുടെയും കുടുംബാംഗങ്ങളുടേയും വിശദവിവരങ്ങൾ ഉൾക്കൊള്ളുന്ന പ്രിവിലേജ് കാർഡ് നൽകപ്പെടും.
’കുവൈറ്റിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടന എന്ന നിലയിൽ പൊതു സമൂഹത്തിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട് കെകെഎംഎ. ആസ്റ്ററുമായുള്ള സഹകരണത്തിലൂടെ ഈ ഇടപെടലുകൾ കൂടുതൽ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകുവാൻ സാധിക്കും എന്ന് മാത്രമല്ല കെകെഎംഎയുടെ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആരോഗ്യപരമായ സേവനങ്ങൾ കൂടുതൽ മികവുറ്റ രീതിയിൽ ലഭ്യമാക്കുവാനും ഇതുവഴി സഹായകരമാകുമെന്ന് മിംസ് ഡയറക്ടറും സിഇഒയുമായ ഫർഹാൻ യാസീൻ പറഞ്ഞു. സാധാരണക്കാരായ കെകെഎംഎ അംഗങ്ങൾക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്ന് മുഖ്യ രക്ഷാധികാരി കെ. സിദ്ദീഖ് പറഞ്ഞു.
ഇതുസംബന്ധമായ ധാരണാപത്രം കൈമാറൽ ചടങ്ങ് കണ്ണൂർ പ്രസ് ക്ലബിൽ നടന്നു. മിംസിനെ പ്രതിനിധികരിച്ചു ഡയറക്ടറും സിഇഒ യുമായ ഫർഹാൻ യാസീൻ, സീനിയർ ഡോക്ടർ സെബാസ്റ്റ്യൻ എന്നിവരും കെകെഎംഎ പ്രതിനിധികരിച്ചു കെ സിദ്ദിഖ് ,അക്ബർ സിദ്ദിഖ്, എൻ.എ മുനീർ, അബ്ദുൽ ഫതാഹ് തയ്യിൽ, എ.പി അബ്ദുൽ സലാം, കെ. ബഷീർ, റഷീദ് സംസം, മുനീർ കുണിയ എന്നിവരും സംബന്ധിച്ചു.