വാഷിംഗ്ടണ്‍ ഡിസി: ന്യുമെക്സിക്കോയിൽ വെള്ളിയാഴ്ച ഒരു മുസ്ലീം യുവാവു കൂടി കൊല്ലപ്പെട്ടതോടെ സമീപ കാലത്തു മരിക്കുന്ന മുസ്ലിംകളുടെ എണ്ണം നാലായി. മുസ്ലീം വിഭാഗത്തെ ലക്ഷ്യം വച്ചു നടത്തുന്ന ആക്രമണത്തെ അപലപിക്കുകയും മുസ്ലീം സമൂഹത്തിന് ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതായി ബൈഡൻ ട്വിറ്ററിൽ കുറിച്ചു.
ന്യുമെക്സിക്കോയിൽ മുസ്ലീം വംശജർ മരിച്ചസംഭവത്തെക്കുറിച്ചു വിശദ അന്വേഷണത്തിന് ബൈഡൻ ഉത്തരവിട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. അമേരിക്കൻ മണ്ണിൽ ഇത്തരം ആക്രമണങ്ങൾക്ക് യാതൊരു സ്ഥാനവും ഇല്ലെന്നും ബൈഡൻ ട്വിറ്ററിൽ അറിയിച്ചു. നാലു പേരുടെ മരണം നടന്നത് ന്യു മെക്സിക്കോയിലെ പ്രധാന സിറ്റിയായ അൽബുക്വർക്കിലാണ്.