കുവൈറ്റ് സിറ്റി: രാജ്യത്ത് രണ്ടുദിവസം വരെ ഈർപ്പം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ദിറാർ അൽ അലി പറഞ്ഞു. തിങ്കളാഴ്ച കാലാവസ്ഥ ഈർപ്പമുള്ളതായിരിക്കുമെന്നും തെക്കുകിഴക്കൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ അധികൃതർ അറിയിച്ചു.
അടുത്ത കുറച്ച് ദിവസങ്ങളിൽ കാലാവസ്ഥ വളരെ ചൂടായിരിക്കുമെന്നും താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ എത്തുമെന്നും ദിറാർ അൽ അലി അറിയിച്ചു.
അടുത്ത കുറച്ച് ദിവസങ്ങളിൽ കാലാവസ്ഥ വളരെ ചൂടായിരിക്കുമെന്നും താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ എത്തുമെന്നും ദിറാർ അൽ അലി അറിയിച്ചു.