ബർമിംഗ്ഹാം: സ്ഥിരം വേദിയായ ബെഥേൽ സെന്ററിനുപകരം ഇത്തവണയും ബർമിംഗ്ഹാം സെന്റ് കാതറിൻ പള്ളിയിൽ നടക്കുന്ന കണ്വൻഷൻ 13ന് രാവിലെ 8ന് ആരംഭിക്കും.
ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന കണ്‍വൻഷനിൽ ആത്മാഭിഷേകത്തിന്റെ പുത്തനുണർവുമായി അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ ശുശ്രൂഷകയും രാജ്യാന്തര വചന പ്രഘോഷകയുമായ ഐനിഷ് ഫിലിപ്പ് പങ്കെടുക്കും.
അതേസമയം സ്ഥിരം വേദിയായ ബർമിംഗ്ഹാം ബെഥേൽ സെന്ററിൽ സെപ്റ്റംബർ മാസ കണ്വൻഷൻ 10 ന് അഭിവന്ദ്യ ബിഷപ്പ് മാർ ജോസഫ് സ്രാന്പിക്കലിന്റെ അനുഗ്രഹ സാന്നിധ്യത്തിൽ ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോൻ, അഭിഷേകാഗ്നി ശുശ്രൂഷകളുടെ സ്ഥാപകനുമായ റവ. ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കും . സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട, പ്രതിമാസ രണ്ടാം ശനിയാഴ്ച ബൈബിൾ കണ്‍വെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്ക്ക് താങ്ങായി നിലകൊള്ളുകയാണ്.
വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റു വാഹനങ്ങളും വിശ്വാസികളുമായി കണ്‍വൻഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കണ്‍വൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിംഗ്ഡം, ടീൻസ് ഫോർ കിംഗ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസുകളും ഉണ്ടായിരിക്കും. കണ്‍വൻഷനിലുടനീളം കുന്പസാരത്തിനും സ്പിരിച്വൽ ഷെയ്റിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
ജോണ്സണ് +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239
ബിജു എബ്രഹാം 07859 890267
ജോബി ഫ്രാൻസിസ് 07588 809478
അഡ്രസ്സ്
St.CATHERINE'S CHURCH
69 IRVING ST.
BIRMINGHAM
B11DW
Nearest train station-Birmingham New Street.
രണ്ടാംശനിയാഴ്ച കണ്വൻഷൻ 13ന്; ഫാ. ഷൈജു നടുവത്താനിയിലും ഐനിഷ് ഫിലിപ്പും നയിക്കും
08:26 PM Aug 08, 2022 | Deepika.com