ഡബ്ലിൻ: യൂറോപ്യൻ ഇക്ണോമിക് ഇഇഎ ഏരിയ ഇതര രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്കായി അയർലൻഡ് എംപ്ലോയ്മെന്റ് പെർമിറ്റ് സിസ്റ്റത്തിൽ പുതിയ മാറ്റങ്ങൾ വരുത്തി. ഈ വർഷം അവസാനത്തോടെ യൂറോപ്യൻ ഇക്കണോമിക് ഏരിയയ്ക്ക് (ഇഇഎ) പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്കായി എംപ്ലോയ്മെന്റ് പെർമിറ്റ് സിസ്റ്റത്തിൽ പുതിയ മാറ്റങ്ങൾ അവതരിപ്പിക്കുമെന്ന് അയർലൻഡ് സർക്കാർ പ്രഖ്യാപിച്ചത്.
അയർലൻഡിന്റെ തൊഴിൽ വിപണിയിൽ കൂടുതൽ റിസോഴ്സ് ഓറിയന്റഡ് ആളുകളെ നിയമിക്കുക, പുതിയ സീസണൽ വർക്ക് പെർമിറ്റുകൾ നൽകുക, പുതിയ ശന്പള സ്കീമും പരിധികളും ഉയർത്തുക, ലേബർ മാർക്കറ്റ് ടെസ്റ്റ് പ്രക്രിയ പുനഃപരിശോധിക്കുക എന്നിവയാണ് പുതിയ മാറ്റങ്ങൾ. ഇതിനായി ഈ വർഷം അവസാനത്തോടെ ഒൗദ്യോഗിക ബിൽ നടപ്പിലാക്കുമെന്ന് അയർലൻഡ് സർക്കാർ വെളിപ്പെടുത്തി.
പുതിയ മാറ്റങ്ങൾ രാജ്യത്തിന്റെ വ്യവസ്ഥയെ കൂടുതൽ ആധുനികമാക്കാൻ സഹായിക്കുമെന്ന് ബിസിനസ് സഹമന്ത്രി ഡാമിയൻ ഇംഗ്ലീഷ് പറഞ്ഞു.
അയർലൻഡിൽ 2.5 ദശലക്ഷത്തിലധികം ആളുകൾ ജോലി ചെയ്യുന്നതിനാൽ, പുതിയ തൊഴിൽ പെർമിറ്റ് ബിൽ ആഗോള പ്രതിഭകൾക്കായി മികച്ച രീതിയിൽ മത്സരിക്കാനും തൊഴിൽ വിപണിയിലെ വിടവുകൾ നികത്താനും പ്രാദേശിക സംരംഭങ്ങളെ പിന്തുണയ്ക്കാനും വിദേശ നിക്ഷേപം നേരിട്ടു പ്രോത്സാഹിപ്പിക്കാനും അനുവദിക്കുമെന്നാണ് കരുതുന്നത്.
ഐറിഷ്, ഇഇഎ ലേബർ പൂളിന് മുൻഗണന നൽകിക്കൊണ്ട് സാന്പത്തിക മേഖലയിലെ നൈപുണ്യവും തൊഴിൽ ആവശ്യങ്ങളും സമന്വയിപ്പിക്കുക എന്ന പ്രധാന ലക്ഷ്യത്തിൽ മാറ്റം വരുത്താതെ സിസ്റ്റത്തിന്റെ വഴക്കം മെച്ചപ്പെടുത്താനും ഈ മാറ്റങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഈ വർഷമാദ്യം, അയർലണ്ടിലെ നീതിന്യായ മന്ത്രി ഹെലൻ മക്കെന്റീ, അയർലണ്ടിൽ രണ്ടോ അഞ്ചോ വർഷക്കാലം ഡോക്ടർമാരായി ജോലി ചെയ്തിട്ടുള്ള മൂന്നാം രാജ്യങ്ങളിൽ നിന്നുള്ള എല്ലാ ഡോക്ടർമാർക്കും ഇപ്പോൾ മുൻകൂർ വ്യവസ്ഥകളില്ലാതെ ജോലിക്ക് അപേക്ഷിക്കാൻ അർഹതയുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു.
തൊഴിൽ ക്രമീകരണത്തിലും യൂറോപ്യൻ ഇക്കണോമിക് ഏരിയയ്ക്ക് പുറത്തുള്ള ഡോക്ടർമാർക്കുള്ള ഇമിഗ്രേഷൻ പെർമിറ്റുകളിലും ശ്രദ്ധേയമായ മാറ്റങ്ങളാണെന്ന് ഐറിഷ് നീതിന്യായ മന്ത്രിയും ആരോഗ്യമന്ത്രി സ്ററീഫൻ ഡോണലിയും ഉൗന്നിപ്പറഞ്ഞു.
രാജ്യത്തേക്ക് കൂടുതൽ ഡോക്ടർമാരെ കൊണ്ടുവരുന്നതിനാണ് ഇത്തരം പുതിയ മാറ്റങ്ങൾ കൊണ്ടുവന്നത്. മെഡിക്കൽ സ്റ്റാഫിനെ ആകർഷിക്കാനും നിലനിർത്താനും ഒഴിവുള്ള തസ്തികകളിലേക്കുള്ള അപേക്ഷകളുടെ എണ്ണം വർധിപ്പിക്കാനും ആരോഗ്യ സേവനത്തെ സഹായിക്കുമെന്നും പറയുന്നു.
അയർലൻഡിൽ എംപ്ലോയ്മെന്റ് പെർമിറ്റ് സിസ്റ്റത്തിൽ മാറ്റം മലയാളികൾക്ക് സുവർണാവസരം
11:29 PM Aug 06, 2022 | Deepika.com