ജോർജിയ: ജോർജിയ സംസ്ഥാനത്ത് നികുതി റിട്ടേണ്‍ സമർപ്പിക്കുന്പോൾ ഗർഭസ്ഥ ശിശുവിനെ ആശ്രിതനായി ഉൾപ്പെടുത്താമെന്ന് ജോർജിയ ഡിപ്പാർട്ട്മെന്റ് ഓഫ് റവന്യു പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
ഗർഭസ്ഥ ശിശുവിനു 3000 ഡോളറിന്റെ ആനുകൂല്യങ്ങൾ ലഭിക്കും. യുഎസ് സുപ്രീംകോടതി നേരത്തെ നിയമം നീക്കം ചെയ്തതിനെ തുടർന്ന് നിലവിൽ വന്ന ലിവിംഗ് ഇൻഫന്റ് ആൻഡ് ഫാമലിസ് ഈക്വാലിറ്റി ആക്ടിനു വിധേയമായാണ് പുതിയ പ്രഖ്യാപനം.
ഹൃദയ സ്പന്ദനമുള്ള ഗർഭസ്ഥ ശിശുവിനാണ് ആനുകൂല്യങ്ങൾക്ക് അർഹത ലഭിക്കുകയെന്ന് റവന്യു ഡിപ്പാർട്ട്മെന്റിന്റെ വിജ്ഞാപനത്തിൽ പറയുന്നു.
2022 ൽ വ്യക്തിഗത ടാക്സ് റിട്ടേണ്‍സ് ഫയൽ ചെയ്തവർക്കും(ജൂലൈ20, 2022 മുതൽ ഡിസംബർ 31, 2020) ഗർഭസ്ഥ ശിശുവിന് ആറാഴ്ച പ്രായമുണ്ടെങ്കിൽ 3000 ഡോളറിന്റെ ആനുകൂല്യം ലഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഹൃദയ സ്പന്ദനം ആരംഭിച്ച ഗർഭസ്ഥ ശിശുവിന് ആനുകൂല്യം എങ്ങനെയെല്ലാം അവകാശപ്പെടാമെന്നതിനെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ വർഷാവസാനത്തോടെ പ്രസിദ്ധീകരിക്കുമെന്നും റവന്യു വകുപ്പ് അധികൃതർ അറിയിച്ചു.