ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയും ഫില്ലി ഇന്ത്യൻസ് റൈഡേഴ്സ് ടീമും ചേർന്ന് ’റൈഡേഴ്സ് എഗൈൻസ്റ്റ് ഗണ്‍ വയലൻസ്’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച മോട്ടോർ സൈക്കിൾ റാലി പുതുമകൊണ്ടും ജനപങ്കാളിത്തം കൊണ്ടും വൻ വിജയമായി.
സമീപകാലത്ത് അമേരിക്കയിൽ നടന്ന മാസ് ഷൂട്ടിംഗിലും ഗണ്‍ വയലൻസിലും നൂറുകണക്കിന് ജീവനുകളാണ് അപഹരിക്കപ്പെട്ടത് . ഫിലാഡൽഫിയയിൽ മാത്രം ഇതുവരെ 315-ലധികം ജീവൻ അപഹരിച്ചു. ഇത്തരം അതിക്രമങ്ങൾക്കെതിരെ അതിശക്തവും സുതാര്യവുമായ ഗണ്‍ കണ്ട്രോൾ നിയമങ്ങൾ വേണമെന്ന് ലോമേക്കേഴ്സ് ഉൾപ്പെടെയുള്ള ഭരണാധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനും വേണ്ടിയാണ് മോട്ടോർ സൈക്കിൾ റാലി സംഘടിപ്പിച്ചത്. ഇതിന്റെ രജിസ്ട്രേഷനിൽ കൂടി ലഭിച്ച തുക ഫിലഡൽഫിയയിലും സമീപപ്രദേശങ്ങളിലും ഭക്ഷണമില്ലാതെ കഴിയുന്ന പാവങ്ങൾക്ക് ഭക്ഷണം നൽകുവാനായി വിനിയോഗിക്കും.
ലാംഗ്ഹോണിലെ സ്റ്റാർസ് ആൻഡ് സ്ട്രൈപ്സ് ഹാർലി ഡേവിസണിൽ നിന്ന് രാവിലെ 11ന് ആരംഭിച്ച റാലി ബക്സ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി മാത്യു വെയ്ൻട്രാബ് ഫ്ളാഗ് ഓഫ് ചെയ്തു. ഹോംലാൻഡ് സെക്യൂരിറ്റിയുടെയും ഫിലഡൽഫിയ പോലീസിന്റെയും അകന്പടിയോടെ റൈഡർമാർ ഫിലഡൽഫിയയിലെ മ്യൂസിയം ഓഫ് ആർട്സിലേക്ക് റാലിയായി പോയി; റൈഡർമാർക്കായി ഹൈവേ 95 പൂർണമായും ഗതാഗതം സുഗമമാക്കാൻ വേണ്ട സജ്ജീകരണങ്ങൾ ട്രാഫിക്ക് പോലീസ് ഉദ്യോഗസ്ഥർ ചെയ്തുകൊടുത്തു.
ന്യൂജേഴ്സി, ന്യൂയോർക്ക്, കണക്റ്റിക്കട്ട്, ഡെലവെയർ ഫിലാഡൽഫിയ എന്നിവിടങ്ങളിൽ നിന്നായി ഏകദേശം 60-ലധികം റൈഡർമാർ പരിപാടിയിൽ പങ്കുചേർന്നു. ഈ പ്രോഗ്രാം വൻ വിജയമാക്കുവാൻ സഹായിച്ചവർക്കും റൈഡിംഗിൽ ബൈക്കുമായി പങ്കെടുത്തവർക്കും വന്നുചേർന്ന ഏവർക്കും മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ പ്രസിഡന്റ് തോമസ് ചാണ്ടി, ഫില്ലി ഇന്ത്യൻസിൽ നിന്നുള്ള ബെൻ ഫിലിപ്പ് എന്നിവർ നന്ദി രേഖപ്പെടുത്തി.