കോർക്ക്: അയർലൻഡിലെ ചരിത്ര പ്രസിദ്ധവും പുരാതനവുമായ കോർക്ക് നഗരത്തിലെ പ്രശസ്ത മലയാളി കൂട്ടായ്മയായ ഈസ്റ്റ് കോർക്ക് മലയാളി അസോസിയേഷന്റെ പതിനാലാമത് ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 10ന് ലിസ്ഗൂൾഡ് കമ്മ്യൂണിറ്റി സെന്ററിൽ നടക്കും.
പതിനഞ്ചാം വർഷത്തിലേക്ക് കടക്കുന്ന അസോസിയേഷന്റെ ഓണാഘോഷത്തിൽ പുതുമയാർന്ന കലാ-കായിക മത്സരങ്ങളും കേരള തനിമയാർന്ന നാടൻ കലാരൂപങ്ങൾ ഉൾക്കൊള്ളിച്ചുള്ള സാംസ്കാരിക ഘോഷയാത്രയും നടത്തുമെന്നും സംഘാടകരായ സിൻറോ ആൻറ്റു, ജിനോ ജോസഫ്, അജു ആൻറണി, ഷിജു കെ. എസ് എന്നിവർ അറിയിച്ചു.
2009 സെപ്റ്റംബർ 5 ന് കാരിക്ക്ടോഹിൽ സാമൂഹിക കേന്ദ്രത്തിൽ അജി ചാണ്ടി, ഷിജു കെ.എസ്, ജിനോ ജോസഫ്, ആന്േറാ ഒൗസേപ്പ്, റ്റോജി മലയിൽ, എബിൻ ജോസഫ്, മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആദ്യത്തെ ഓണാഘോഷം. പിന്നീട് സാമുദായിക സാംസ്കാരിക കലാ മേഖലകളിലും സ്വദേശത്തും വിദേശത്തും പല തരത്തിലുള്ള ചാരിറ്റി പ്രവർത്തനങ്ങളിലും തങ്ങളുടെ സാധിധ്യം അറിയിക്കുവാൻ ഈസ്റ്റ് കോർക്ക് അസോസിയേഷന് സാധിച്ചിട്ടുണ്ട്.
കേരളത്തിൽ ഓഖി ദുരന്തമുഖത്തും, അതിപ്രളയ ദുരിതസമയത്തും പിന്നീട് കോവിഡ് മഹാമാരിയുടെ സമയത്തും കേരള സർക്കാരിനോടും മറ്റു സന്നദ്ധ സംഘടനകളുടെ കൂടെയും ചേർന്ന് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ നൽകിയ സഹായങ്ങൾക്ക് അധികാരികളുടെ പ്രശംസ പിടിച്ചു പറ്റുവാൻ ഈസ്ററ്കോർക്ക് അസോസിയേഷന് സാധിച്ചതിൽ അഭിമാനിക്കാൻ വകയുണ്ട്.
ഈസ്റ്റ് കോർക്ക് മലയാളി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 10ന്
12:08 AM Aug 05, 2022 | Deepika.com