കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് "ഓണം - ഈദ് സംഗമം ’22 ഫുഡ് കൂപ്പണ്‍ പ്രകാശനം പ്രസിഡന്റ് സലിം രാജിന്റെ അധ്യക്ഷതയിൽ രക്ഷാധികാരി ജേക്കബ് ചണ്ണപ്പേട്ട ഫുഡ് കണ്‍വീനർ സംഗീത് സുഗതന് നൽകി പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി അലക്സ് മാത്യൂ, സെക്രട്ടറിമാരായ വർഗീസ് വൈദ്യൻ, പ്രമീൾ പ്രഭാകരൻ, പ്രോഗ്രാം കമ്മറ്റി അംഗങ്ങളായ സിബി ജോസഫ്, ബൈജൂ മിഥുനം, ടിറ്റോ ജോർജ് എന്നിവർ സംസാരിച്ചു.