കുവൈറ്റ് സിറ്റി: സ്വദേശിവൽക്കരണം ത്വരിതപ്പെടുത്തി കുവൈറ്റ് സർക്കാർ. രാജ്യത്തെ സഹകരണ സ്ഥാപനങ്ങളിൽ പ്രവാസികൾക്കുപകരം കുവൈറ്റികളെ നിയമിക്കുമെന്ന് അധികൃതർ അറിയിച്ചു.
സൂപ്പർവൈസർ ജോലികൾ, മാനേജർ തസ്തികകൾ തുടങ്ങിയ ഉന്നത തസ്തികകൾ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. സഹകരണ സ്ഥാപനങ്ങളിൽ വിദേശികൾ ജോലി ചെയ്യുന്ന ലിസ്റ്റ് സ്ഥാപന മേധാവികൾ സാമൂഹ്യകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.
സമയബന്ധിതമായി കുവൈറ്റ് വൽക്കരണം പൂർത്തിയാക്കുന്നതിനായി സാമൂഹികകാര്യ മന്ത്രാലയം യൂണിയൻ ഓഫ് കണ്‍സ്യൂമർ കോഓപ്പറേറ്റീവ് സൊസൈറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്നതായി അധികൃതർ അറിയിച്ചു. ആയിരക്കണക്കിന് മലയാളികൾ ഉൾപ്പടെയുള്ള വിദേശികൾക്ക് പുതിയ നീക്കം തിരച്ചടിയാകും.