റിയാദ്: "അവധിക്കാലം ധാർമ്മിക പഠനത്തോടൊപ്പം' എന്ന പ്രമേയത്തിൽ ആർഐസിസി സ്റ്റുഡന്റ്സ് വിംഗ് സംഘടിപ്പിക്കുന്ന ഇഖ്റഅ് മോറൽ സ്കൂൾ ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഓഗസ്റ്റ് മാസത്തിലെ എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം നാല് മുതൽ ആറ് വരെയാണ് ക്ലാസുകൾ സംഘടിപ്പിക്കുക. ബത്ഹ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന കോഴ്സിൽ പത്ത് വയസ്് മുതലുള്ള വിദ്യാർഥികൾക്കാണ് പ്രവേശനം.
വിശുദ്ധ ക്വുർആൻ, ഹദീസ്, കർമ്മ ശാസ്ത്രം, വിദ്യാഭ്യാസം, കരിയർ, വിദ്യാർഥികളുടെ സാമൂഹിക ഇടപെടലുകൾ തുടങ്ങി വിവിധ വിഷയങ്ങൾ കോർത്തിണക്കിയ സിലബസ് അടിസ്ഥാനത്തിലാണ് ക്ലാസുകൾ ക്രമീകരിച്ചിട്ടുള്ളത്.
’പ്രിയപ്പെട്ട ഉപ്പയും ഉമ്മയും’ എന്ന വിഷയത്തിൽ അബ്ദുല്ല അൽ ഹികമി മണ്ണാർക്കാട്, ’സ്നേഹനിധിയായ അല്ലാഹു’ എന്ന വിഷയത്തിൽ അബ്ദു റഉൗഫ് സ്വലാഹി, ’ജീവിത നിയോഗം’ എന്ന വിഷയത്തിൽ എഞ്ചിനിയർ ഉമർ ഷരീഫ്, ’വിദ്യാർഥികളും സമൂഹവും’ എന്ന വിഷയത്തിൽ നബീൽ പയ്യോളി എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകും. വിവിധ സെഷനുകളിൽ എഞ്ചിനിയർ അനീസ് എടവണ്ണ, എഞ്ചിനിയർ മുഫീദ് കണ്ണൂർ,അജ്മൽ കള്ളിയൻ, തൻസീം കാളികാവ്, എഞ്ചിനീയർ ഷഹജാസ്, എഞ്ചിനീയർ ഷൈജൽ, ഹുസ്നി പുളിക്കൽ, ദിൽഫു ചേളാരി സംസാരിക്കും.