+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അടൂർ മസ്കറ്റ് മലയാളി അസോസിയേഷനും വെൽനസ് മെഡിക്കൽ സെന്‍ററും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മസ്കറ്റ്: അടൂർ മസ്കറ്റ് മലയാളി അസോസിയേഷനും വാദികബീർ വെൽനസ് മെഡിക്കൽ സെന്‍ററും ഒമാൻ ആരോഗ്യമന്ത്രാലയവുമായി ചേർന്ന് വെള്ളിയാഴ്ച നടത്തിയ രക്തദാന സൗജന്യ മെഡിക്കൽ ക്യാമ്പിൽ നൂറുകണക്കിനു പേർ പങ്കെടുത്തു.

രക്തദാതാക്കൾക്ക് ഒരു വർഷത്തേക്കുള്ള സൗജന്യ വൈദ്യ പരിശോധനയും മറ്റു ചെക്കപ്പുകൾക്ക് കിഴിവും അടങ്ങുന്ന വെൽനസ് മെഡിക്കൽ സെന്‍ററിന്‍റെ പ്രിവിലേജ് കാർഡ് പിന്നീട് വിതരണം ചെയ്യും.

പ്രസിഡന്‍റ് റെജി ഇടിക്കുളഅടൂർ ,കൺവീനർ ലിജോ ജോയി കടമ്പനാട് ,രഞ്ജിത്ത് നായർ , സിജോ ജോർജ്, കേശവ് ,ടിജിൻതോമസ്, റിജാസ് ,ടിനു തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി രക്തദാനം നടത്തിയവർക്കുള്ള പ്രത്യേക സർട്ടിഫിക്കറ്റ് പിന്നീട് വിതരണം ചെയ്യുന്നതായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു