+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേളി അസീസിയ ഏരിയ സെമിനാർ

റിയാദ്: കേളി അസീസിയ ഏരിയ ആറാമത് സമ്മേളനത്തോടനുബന്ധിച്ച് "മാധ്യമങ്ങളും ജനാധിപത്യവും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കേളിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്‍റെ മുന്നോടിയായാണ് വിവിധ ഏരിയ
കേളി അസീസിയ ഏരിയ സെമിനാർ
റിയാദ്: കേളി അസീസിയ ഏരിയ ആറാമത് സമ്മേളനത്തോടനുബന്ധിച്ച് "മാധ്യമങ്ങളും ജനാധിപത്യവും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കേളിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്‍റെ മുന്നോടിയായാണ് വിവിധ ഏരിയ സമ്മേളനങ്ങൾ നടക്കുന്നത്.

അസീസിയ ഗ്രേറ്റ്‌ ഇന്‍റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ കേളി അൽഹയർ യൂണിറ്റ് സെക്രട്ടറി ഷിബു സെബാസ്റ്റ്യൻ ആമുഖ പ്രഭാഷണവും മലാസ് ഏരിയ സെക്രട്ടറി സജിത്ത് ഉദ്ഘാടനവും നിർവഹിച്ചു. അസീസിയ രക്ഷാധികാരി കൺവീനർ ഹസ്സൻ പുന്നയൂർ മോഡറേറ്ററായി.

ജനാധിപത്യത്തിന്‍റെ നാലാം തൂണിൽ വിള്ളൽ വീണിരിക്കുന്നെന്നും തെറ്റായ വാർത്തകൾ നൽകിയും, വിശ്വാസ്യത ഇല്ലാത്തവരുടെ ജല്പനങ്ങൾ ബ്രേക്കിംഗ് ന്യൂസായി നൽകിയും തെറ്റായ വാർത്തകളാണെന്ന ബോധ്യത്തിലും നിർലജ്ജം വ്യാജ പ്രചാരണങ്ങൾ തുടർന്നും മാധ്യമങ്ങളുടെ വിശ്വാസ്യത തകർത്തു കൊണ്ടിരിക്കുകയാണെന്നും വിശ്വാസ്യത വീണ്ടെടുക്കാൻ സ്വയം തിരുത്തുകയാണ് വേണ്ടതെന്നും സജിത് ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രയപ്പെട്ടു.

സാമൂഹ്യ മാധ്യമങ്ങളുടെ ഇടപെടൽ ഒരു പരിധിവരെ മാധ്യമങ്ങളുടെ അജണ്ട തുറന്നു കാട്ടുന്നതിൽ വിജയിക്കുന്നുണ്ടെന്നും ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന പ്രവണതയാണ് ഈ കാലഘട്ടത്തിൽ മാധ്യമങ്ങൾ ചെയ്‌തു കൊണ്ടിരിക്കുന്നതെന്നും സെമിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

കേളി ഏരിയാ കമ്മിറ്റി അംഗം ഷാജി റസാഖ്‌ പ്രബന്ധം അവതരിപ്പിച്ചു. ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ അലി പട്ടാമ്പി, ലജീഷ് നരിക്കോട്, സുഭാഷ്, അസീസിയ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം വിനീത് രവീന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.കേളി കേന്ദ്ര കമ്മിറ്റി അംഗം സുനിൽ മലാസ് സംസാരിച്ചു. അസീസിയ ഏരിയ ആക്ടിംഗ് സെക്രട്ടറി സുധീർ പോരേടം സ്വാഗതവും സംഘാടക സമിതി ചെയർമാൻ റഫീഖ് അരിപ്ര നന്ദിയും പറഞ്ഞു.